പെരിങ്ങമ്മല: വേനലിനേയും പ്രാണികളേയും അതിജീവിച്ച് അവര്‍ അന്‍പത്തിനാലു കര്‍ഷകരും വിളയിറക്കി കാവലിരുന്നു. അത്യുഷ്ണവും കാലം തെറ്റിയ മഴയും കൃഷിയെ ബാധിക്കാതിരിക്കാന്‍ അവര്‍ ശ്രദ്ധിച്ചു. ഒടുവില്‍ പെരിങ്ങമ്മല നോര്‍ത്ത് പാടശേഖരത്തില്‍ നൂറ് മേനി നെല്‍ക്കതിരുകള്‍ വിളഞ്ഞിറങ്ങി. പക്ഷെ കൊയ്ത്തിന് ആളെ കിട്ടാനില്ല. ജില്ലയിലെ ഏറ്റവും വലിയ മാതൃക പാടശേഖരത്തിനാണ് ഈ ഗതികേട്.
നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് സര്‍ക്കാര്‍ പ്രതിവര്‍ഷം ലക്ഷങ്ങള്‍ ചെലവിടുമ്പോഴാണ് പെരിങ്ങമ്മല നോര്‍ത്ത് പാടശേഖരത്തിലെ കര്‍ഷകര്‍ കൊയ്ത്തിന് ആളെ ത്തേടി അലയുന്നത്. 150 ഹെക്ടറിലായി 54 കര്‍ഷകരാണ് മണ്ണിനെ സ്‌നേഹിച്ച് ഇപ്പോഴും നെല്‍കൃഷി കൈവിടാതെ കാത്തു സൂക്ഷിക്കുന്നത്. സമീപ നിലങ്ങളെല്ലാം മണ്ണുമാന്തിയന്ത്രം കൈയേറി വാഴയും തെങ്ങും റബ്ബറും വളര്‍ന്നു പൊങ്ങുമ്പോഴും ഇവര്‍ നെല്‍കൃഷി കൈവിടാന്‍ ഒരുക്കമല്ല.
പാടശേഖരസമിതിയുടെ നിരന്തരമായ ഇടപെടലുകള്‍ ഉള്ളതിനാല്‍ യഥാസമയം കൃഷിയിറക്കാനാകുന്നുണ്ട്. നാല് വര്‍ഷം മുന്‍പ് അപ്രതീക്ഷിതമായി ഉണ്ടായ പ്രകൃതി ദുരന്തത്തില്‍ ഇവിടെ ലക്ഷങ്ങളുടെ കൃഷിയാണ് നഷ്ടമായത്. അന്നും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ഇവരെ തേടി എത്തിയില്ല.
വെട്ടുകിളിയേയും നെല്ലിന്റെ തണ്ടു തുരക്കുന്ന പുഴുക്കളെയും തുരത്തിയോടിച്ചാണ് നൂറ് മേനി വിളയുണ്ടാക്കിയത്. എന്നിട്ടും അതു കൊയ്‌തെടുക്കാനുള്ള യന്ത്രങ്ങളോ, ആളുകളോ ഇല്ലാത്തത് കര്‍ഷകരുടെ നെഞ്ചിടിപ്പ് വര്‍ധിപ്പിക്കുന്നു. മിക്കവാറും വായ്പയെടുത്തും വട്ടിപ്പലിശയ്ക്ക് കടം വാങ്ങിയുമാണ് കൃഷിയിറക്കിയിരിക്കുന്നത്.
പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്തില നോക്കെത്താ ദൂരത്തോളം പാടങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇന്ന് അവശേഷിക്കുന്ന ഏക പാടശേഖരമാണ് പെരിങ്ങമ്മല നോര്‍ത്ത് പാടശേഖരം.