പാലോട്: നിരന്തരമായ പരിശ്രമങ്ങള്‍, കാല്‍നുറ്റാണ്ടിന്റെ കാത്തിരിപ്പ്. ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും പരിശ്രമങ്ങള്‍ പാഴായില്ല. ഒടുവില്‍ ജവഹര്‍കോളനി യു.പി.എസ്, സര്‍ക്കാര്‍ ഇടപെട്ട് ഹൈസ്‌കൂളായി ഉയര്‍ത്തി. കഴിഞ്ഞദിവസം മുഖ്യമന്ത്രി പ്രഖ്യാപിച്ച രാഷ്ടീയമാധ്യമശിക്ഷക് അഭിയാന്‍(ആര്‍.എം.എസ്.എ) പദ്ധതി പ്രകാരമാണ് സ്‌കൂളിനെ എച്ച്.എസ് ആയി ഉയര്‍ത്തിയത്.
പാലോടിനും-മടത്തറയ്ക്കും ഇടയിലുള്ള 15 കിലോമീറ്ററിനിടയില്‍ ഹൈസ്‌കൂളുകള്‍ ഉണ്ടായിരുന്നില്ല. കരിമണ്‍കോട്മുതല്‍ കൊല്ലായില്‍ വരെയുള്ള വിദ്യാര്‍ത്ഥികള്‍ 10 കി.മീ താണ്ടി മടത്തറയിലും നന്ദിയോട്ടും എത്തിയാണ് ഹൈസ്‌കൂള്‍ പഠനം പൂര്‍ത്തികരിച്ചിരുന്നത്. ഇത് നിരന്തര ബുദ്ധിമുട്ടുകളാണ് രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സൃഷ്ടിച്ചിരുന്നത്.
1961 ല്‍ എല്‍.പി സ്‌കൂള്‍ ആയി പ്രവര്‍ത്തനം ആരംഭിച്ച ജവഹര്‍ കോളനി സ്‌കൂള്‍ 1987 ല്‍ അപ്പര്‍ പ്രൈമറി വിദ്യാലയമായി ഉയര്‍ത്തി. അന്നുമുതല്‍ ഹൈസ്‌കൂളായി ഉയര്‍ത്താനുള്ള നിരന്തരശ്രമങ്ങളാണ് നടന്നുവന്നത്. നിലവില്‍ 560 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്. ഇത്തവണ ഒന്നാം ക്ലാസില്‍ മാത്രം 84 കുട്ടികള്‍ ആദ്യാക്ഷരം തേടി ഇവിടെയെത്തി. സമീപത്തെ ഇംഗ്ലീഷ്മീഡിയം സ്‌കൂളുകള്‍ക്കൊന്നും ചിന്തിക്കാന്‍ പോലും പറ്റാത്ത വിജയമായിരുന്നു ജവഹര്‍ കോളനി യു.പി.എസ്സിന്‍േറത്.
സ്‌കൂള്‍ എച്ച്.എസ്. ആയി ഉയര്‍ത്തണമെന്നാവശ്യപ്പെട്ട് പി.ടി.എ, സ്‌കൂള്‍ വികസന സമിതി, നാട്ടുകാര്‍ എന്നിവരെല്ലാം നിരന്തരമായ അപേക്ഷകളും പരാതികളും നല്‍കിയിരുന്നു. സ്‌കൂള്‍ വികസനസമിതി മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി എന്നിവരെക്കണ്ട് നിവേദനങ്ങള്‍ നല്‍കിയിരുന്നു. ജില്ലയില്‍ ആകെ മൂന്ന് സ്‌കൂളുകളെയാണ് ഹൈസ്‌കൂള്‍ ആയി ഉയര്‍ത്തിയത്. അതില്‍ രണ്ടെണ്ണം പാലോട് ഉപജില്ലയിലാണ്. ചെറ്റച്ചല്‍ യു.പി.എസ്. ആണ് ഹൈസ്‌കൂളായി ഉയര്‍ത്തപ്പെട്ട രണ്ടാമത്തെ വിദ്യാലയം.