പാലോട്: നന്ദിയോട് നളന്ദ ടി.ടി.ഐ യു.പി. സ്‌കൂളിലെ വിദ്യാര്‍ഥികള്‍ ഇത്തവണ വാഴക്കൃഷിയിലൂടെ വിജയം കൊയ്യാനിറങ്ങുകയാണ്. മുന്‍ വര്‍ഷങ്ങളില്‍ പച്ചക്കറിയും കരനെല്ലും നൂറു മേനി വിളയിച്ച് ശ്രദ്ധേയമായ വിദ്യാലയമാണിത്. വരുമാനം, രുചിയേറിയ ഉച്ചഭക്ഷണം എന്നീ ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് ഇത്തവണ വാഴക്കൃഷി പരീക്ഷിക്കാന്‍ കുട്ടികള്‍ തീരുമാനിച്ചത്. മാതൃഭൂമി സീഡ് പദ്ധതിപ്രകാരം സ്‌കൂളിലെ കാര്‍ഷിക ക്ലബ്ബാണ് കൃഷിക്ക് നേതൃത്വം നല്‍കുന്നത്.
സ്‌കൂളങ്കണത്തില്‍ നടന്ന ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് ആര്‍.രഘു വാഴ നട്ടുകൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകന്‍ ഗംഗാധരന്‍, ബി.സുനില്‍കുമാര്‍, രവീന്ദ്രന്‍, സതീഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
സ്‌കൂളങ്കണത്തില്‍ നടന്ന ചടങ്ങില്‍ പി.ടി.എ പ്രസിഡന്റ് ആര്‍.രഘു വാഴ നട്ടുകൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു. പ്രഥമാധ്യാപകന്‍ ഗംഗാധരന്‍, ബി.സുനില്‍കുമാര്‍, രവീന്ദ്രന്‍, സതീഷ്‌കുമാര്‍ എന്നിവര്‍ പങ്കെടുത്തു.