പാലോട്: ചെറ്റച്ചല്‍ ജവഹര്‍ നവോദയാ വിദ്യാലയത്തില്‍ ഇന്ത്യയുടെ മുന്‍ സ്‌പെഷ്യല്‍ സെക്രട്ടറി ശോഭനാ നാരായണ്‍ കഥക് നൃത്തം അവതരിപ്പിച്ചു.
കഥകിന്റെ ഉത്പത്തി, ലയവിന്യാസം, നൃത്തരൂപം, രംഗാവതരണം എന്നിവയെപ്പറ്റി നടന്ന മുഖാമുഖത്തിനുശേഷമാണ് ശോഭനാ നാരായണ്‍ സൂര്‍ദാസിന്റെ ഭജനിലൂടെ രംഗത്ത് കൃഷ്ണനും രാധയും ആമ്പാടിയുമെല്ലാം തനിമ നഷ്ടപ്പെടാതെ അവതരിപ്പിച്ചത്. 1976ലെ ഐ.എ.എസ്. ബാച്ചുകാരിയായ ഇവര്‍ കഴിഞ്ഞ നാലു പതിറ്റാണ്ടായി കഥക് നൃത്തത്തിന്റെ ആരാധികയും ക്ലാസിക്കല്‍ തനിമ നഷ്ടപ്പെടുത്താത്ത അവതാരകയുമാണ്.
കഥക് നൃത്ത രംഗത്തിന് നല്‍കിയ സമഗ്ര സംഭാവനകള്‍ പരിഗണിച്ച് 1992-ല്‍ രാജ്യം പദ്മശ്രീ നല്‍കി ശോഭനാ നാരായണിനെ ആദരിച്ചിരുന്നു. ജവഹര്‍ നവോദയാ വിദ്യാലയത്തില്‍ അവതരിപ്പിച്ച കഥക് നൃത്തത്തിന് മൃദംഗത്തില്‍ ഷക്കീല്‍ അഹമ്മദ്ഖാന്‍, സിതാറില്‍ വിജയ്ശര്‍മ, വായ്പ്പാട്ടില്‍ മാധവ്പ്രസാദ് എന്നിവര്‍ അരങ്ങില്‍ ശബ്ദസാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി.