വിതുര:സത്യസന്ധത മുഖ്യപ്രമേയമായ കുട്ടികളുടെ സിനിമ 'ലേഡി
ഗാന്ധി'യുടെ പ്രത്യേക പ്രദര്‍ശനങ്ങള്‍ ഗാന്ധിജയന്തി ദിനമായ ചൊവ്വാഴ്ച നടക്കും.
തിരുവനന്തപുരത്ത് നടന്ന വനിതാ ചലച്ചിത്രമേളയുടെ സമാപനചിത്രമായിരുന്ന 'ലേഡി
ഗാന്ധി'യുടെ സി.ഡി. ചൊവ്വാഴ്ച രാവിലെ വി.ജെ.ടി ഹാളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
പുറത്തിറക്കുമെന്ന് ചിത്രത്തിന്റെ തിരക്കഥ, സംവിധാനം, ഛായാഗ്രഹണം, എഡിറ്റിങ് എന്നിവ
നിര്‍വഹിച്ച അരുണേഷ് ശങ്കര്‍ അറിയിച്ചു.അരുണേഷിന്റെ ചിത്രങ്ങള്‍ 2009 മുതലുള്ള
സംസ്ഥാന ബാല ചലച്ചിത്രമേളകളില്‍ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കുന്നുണ്ട്. നവംബറില്‍
തൃശൂരില്‍ നടക്കുന്ന ഈ വര്‍ഷത്തെ മേളയിലേക്ക് 'ലേഡി ഗാന്ധി' തിരഞ്ഞെടുക്കപ്പെട്ടതും
മത്സര വിഭാഗത്തിലേക്കാണ്.പാലോട് ബി.ആര്‍.സി നിര്‍മിച്ച ചിത്രം ചൊവ്വാഴ്ച ഉച്ചയ്ക്ക്
രണ്ടിന് വിതുര ഗ്രാമപ്പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളിലും വൈകീട്ട് ഏഴിന് കിഴക്കേകോട്ട
ഗാന്ധിപാര്‍ക്കിലുമാണ് പ്രദര്‍ശിപ്പിക്കുന്നത്. വിതുരയിലെ പ്രദര്‍ശനത്തിനുശേഷം
ഓപ്പണ്‍ ഫോറവും സംഘടിപ്പിച്ചിട്ടുണ്ട്. വിതുര ഗവണ്‍മെന്റ് യു.പി.സ്‌കൂളിലെ
ആറാംക്ലാസ് വിദ്യാര്‍ഥിനി അനഘയാണ് അരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തിലെ മുഖ്യ
അഭിനേത്രി.