പാലോട്: പാലോട് സർക്കാർ ആശുപത്രിയെ കമ്മ്യുണിറ്റി ഹെൽത്ത് സെന്ററായി ഉയർത്തിയിട്ടും പാറ്റേൺ അനുസരിച്ചുള്ള തസ്തികകൾ സൃഷ്ടിക്കാനായില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസറുടെ റിപ്പോർട്ട്. ആശുപത്രിയുടെ ഭരണനിയത്രണം വാമനപുരം ബ്ളോക്ക് പഞ്ചായത്ത് ഏറ്റെടുത്തെങ്കിലും ഐ.പി ബ്ളോക്കുകളുടെ നിർമ്മാണം വൈകുകയാണെന്നും റിപ്പോർട്ടിലുണ്ട്.
സാധാരണക്കാരുടെ ആശ്രയമായ ആതുരാലയത്തെ മാതൃകാ ആശുപത്രിയാക്കണമെന്നാവശ്യപ്പെട്ട് 'സുതാര്യ കേരള'ത്തിൽ സമർപ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ ആരോഗ്യ വകുപ്പ് ഡയറക്ടർ തേടിയ വിശദീകരണത്തിലാണ് ഡി.എം.ഒ യുടെ വെളിപ്പെടുത്തൽ. പാലോട് ആശുപത്രീയുടെ ശോച്യാവസ്ഥ പരിഹരിക്കാൻ അതിവേഗ നടപടികൾ കൈകൊണ്ടു എന്ന ജനനേതാക്കളുടെ അവകാശവാദത്തിനേറ്റ തിരിച്ചടിയാണ് ഡി.എം.ഒ റിപ്പോർട്ട്.
2008 നവംബർ ആറിനാണ് ആശുപത്രി സി.എച്ച്.സിയായി ഉയർത്തി ഉത്തരവിറങ്ങിയതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ബ്ളോക്ക് പഞ്ചായത്ത് ഫണ്ട് വിനിയോഗിച്ച് എക്സ്-റേ ബിൽഡിംഗ് നിർമ്മാണം പൂർത്തിയാക്കിയെങ്കിലും എക്സ്-റേ -മെഷീൻ ഇതുവരെ ലഭ്യമാക്കിയിട്ടില്ല. റൊട്ടീൻ ചെക്കപ്പ് നടത്തുന്ന ഒരു ലാബിനു പുറമേ എച്ച്.എം.സി നേതൃത്വത്തിൽ ഒരു ബയോകെമിസ്ട്രി ലാബ് പ്രവർത്തന സജ്ജമാക്കിട്ടുണ്ട്. എന്നാൽ, 24 മണിക്കുർ അത്യാഹിത വിഭാഗവും ഗൈനക്കോളജി വിഭാഗവും ആരംഭിച്ചിട്ടില്ല. ഗൈനക്കോളജി ഡോക്ടർ ഉൾപ്പെടെ സിവിൽ സർജന്മാരെയും കൂടുതൽ ജീവനക്കാരെയും നിയമിക്കാനുളള തസ്തികകളാണ് ഇനിയും അനുവദിച്ചുകിട്ടാത്തത്.
നിത്യേനെ 600-ലേറെപ്പേർ ഒ.പിയിൽ എത്തുന്ന ആശുപത്രിയിൽ ഇപ്പോഴും ഉച്ചവരെ മാത്രമാണ് ചികിത്സ. അടിയന്തര ചികിത്സ ആവശ്യമുളളവർ 20 കിലോമിറ്റർ അകലെയുള്ള നെടുമങ്ങാട് താലൂക്കാശുപത്രിയെ ആശ്രയിക്കണം. കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററായി അപ്ഗ്രേഡ് ചെയ്തതോടെ നൂറ്റാണ്ട് പഴക്കമുള്ള ആശുപത്രിയുടെ ദുരിതമൊഴിഞ്ഞെന്നായിരുന്നു ജനപ്രതിനിധികളും രാഷ്ട്രിയനേതാക്കളും അവകാശപ്പെട്ടിരുന്നത്.