പാലോട്: വിദ്യാലയങ്ങളുടെ പരിസരങ്ങളില്‍ പുകയില ഉത്പന്നങ്ങള്‍ വില്പന നടത്തുന്ന കടകളില്‍ ആരോഗ്യവകുപ്പിന്റെ പരിശോധന കര്‍ശനമാക്കി. പാലോട്, നന്ദിയോട്, പാലുവള്ളി ജങ്ഷനുകളിലെ കടകളിലാണ് ആരോഗ്യവകുപ്പ് പരിശോധന നടത്തിയത്. എസ്.കെ.വി. ഹൈസ്‌കൂള്‍, പാലുവള്ളി യു.പി.എസ്., പച്ച ഗവ. എല്‍.പി.എസ്. എന്നീ വിദ്യാലയങ്ങളുടെ നൂറുമീറ്റര്‍ പരിധിയില്‍ വരുന്ന എല്ലാ കടകളിലും പരിശോധന നടത്തി.
നിരോധിച്ച പാന്‍മസാലകള്‍, സിഗററ്റ് പാക്കറ്റുകള്‍, ബീഡികള്‍ എന്നിവ ഇവിടെ നിന്നും കണ്ടെടുത്തു. എട്ടു കടകള്‍ക്ക് പിഴ ചുമത്തി. പാലോട് സി.എച്ച്.സി. മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിജു മോസസ് ഭാസ്‌കരം, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ ആര്‍.കെ. ബാബു, സുലജ്, ആനന്ദ്, സിന്ധു, ശോശാമ്മ എന്നിവര്‍ പരിശോധകസംഘത്തിലുണ്ടായിരുന്നു. വരുംദിവസങ്ങളില്‍ പെരിങ്ങമ്മല ഇക്ബാല്‍ കോളേജ്, ജവഹര്‍ കോളനി തുടങ്ങിയ പ്രദേശങ്ങളിലെ വിദ്യാലയ പരിസരങ്ങളില്‍കൂടി പരിശോധന നടത്തുമെന്ന് അധികൃതര്‍ പറഞ്ഞു.