കല്ലറ: കല്ലറയിലും സമീപപ്രദേശങ്ങളിലും പ്രവര്‍ത്തിക്കുന്ന റബ്ബര്‍ വ്യാപാര കേന്ദ്രങ്ങളില്‍ വെള്ളിയാഴ്ച രാത്രിയില്‍ മോഷണം നടന്നു. പഴയചന്ത മുതുവിള റോഡില്‍ പ്രവര്‍ത്തിക്കുന്ന തിരുവോണം റബ്ബേഴ്‌സില്‍ നിന്നും 250 കിലോ റബ്ബര്‍ ഷീറ്റ്, 800 കിലോ ഒട്ടുപാല്‍ എന്നിവയാണ് മോഷ്ടിച്ചത്. തുമ്പോട് ചാമ്പലുവിള വിജയന്‍നായരുടെ ഉടമസ്ഥതയിലുള്ളതാണ് കട. ഷട്ടര്‍ പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തുകടന്നത്.
മുതുവിള സി.എസ്.ട്രേഡിങ്‌സില്‍ നിന്നും 400 കിലോ ഷീറ്റും 6000 രൂപയും മോഷണം പോയി. പലകകൊണ്ടുള്ള വാതില്‍ പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്തു കടന്നത്. ഷാജിയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം. പൂക്കോട് രാജശേഖരന്റെ എ.എ. റബ്ബര്‍ ട്രേഡേഴ്‌സില്‍ ഷട്ടര്‍ തകര്‍ത്ത് മോഷണശ്രമം നടത്തി. അരുവിപ്പുറം പാലത്തിനു സമീപം ഒരു ബൈക്ക് ഉപേക്ഷിച്ചനിലയില്‍ ശനിയാഴ്ച രാവിലെ കണ്ടെത്തി. ഇത് മോഷ്ടിച്ച് കടത്താന്‍ ശ്രമിച്ചതാണെന്ന് കരുതപ്പെടുന്നു. പാങ്ങോട് പോലീസ് കേസുകളെടുത്തു.