പാലോട്: പെരിങ്ങമ്മല ഇക്ബാല്‍ കോളേജ് ക്യാന്റീനില്‍ നിന്നും ഭക്ഷണം കഴിച്ച നാല് വിദ്യാര്‍ഥികള്‍ക്ക് ഛര്‍ദിയും അതിസാരവും പിടിപെട്ടു. ഭക്ഷ്യവിഷബാധയാണെന്ന് കുട്ടികള്‍ ആരോപിച്ചപ്പോള്‍ ഒത്തുകളിയാണെന്ന് കോളേജ് അധികൃതര്‍ പറഞ്ഞു. സംഭവം വിവാദമായപ്പോള്‍ താലൂക്ക് ഫുഡ് ആന്‍ഡ് സേഫ്ടി ഓഫീസര്‍ ഗോപിനാഥന്‍നായരുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ സ്‌ക്വാഡ് ക്യാന്റീനില്‍ പരിശോധന നടത്തി സാമ്പിള്‍ പരിശോധനയ്ക്കയച്ചു.
തിങ്കളാഴ്ച രാത്രി ക്യാന്റീനില്‍ നിന്നും വാങ്ങിയ ചിക്കന്‍ബിരിയാണി, പുട്ട്, കടല എന്നിവ കഴിച്ചതിനെ തുടര്‍ന്നാണ് നാലു വിദ്യാര്‍ഥികള്‍ക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ഫുഡ് ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തിലുള്ള സംഘം ക്യാന്റീനില്‍ നിന്ന് ഭക്ഷ്യവസ്തുക്കള്‍ പരിശോധനയ്‌ക്കെടുത്തു. കുടിവെള്ളടാങ്ക് വൃത്തിഹീനമായ നിലയിലായിരുന്നെന്ന് പരിശോധകര്‍ പറഞ്ഞു.
എന്നാല്‍ ക്യാന്റീനില്‍ നിന്ന് ഭക്ഷ്യ വിഷബാധയേല്‍ക്കാന്‍ സാധ്യതയില്ലെന്ന് കോളേജധികൃതര്‍ പറഞ്ഞു. അഞ്ചുപേര്‍ ചിക്കന്‍ ബിരിയാണി കഴിച്ചതില്‍ ഒരാള്‍ക്കു മാത്രമാണ് ഛര്‍ദി പിടിപെട്ടത്. കുട്ടികള്‍ മാത്രമല്ല ജീവനക്കാരില്‍ 80 ശതമാനം പേരും ആഹാരം കഴിച്ചത് ഇതേ ക്യാന്റീനില്‍ നിന്നാണ്. ചില വിദ്യാര്‍ഥികള്‍ കഴിഞ്ഞ ദിവസം ക്യാന്റീനില്‍ പണം നല്‍കാത്തത് അധികൃതര്‍ ചോദ്യം ചെയ്തതിലുള്ള നീരസമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായതെന്നും ഇക്ബാല്‍ കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ഡോ.എം.ബഷീര്‍ പറഞ്ഞു. മുനിസിപ്പാലിറ്റി ഫുഡ് സേഫ്റ്റി ഓഫീസര്‍ അനില്‍കുമാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ വര്‍ഗീസ്, ജയകുമാര്‍, വിജയകുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പരിശോധനക്കെത്തിയത്.