പാലോട്:വീട്ടില്‍ നിന്നും സ്‌കൂളിലേക്ക് പോകാനാവുന്നില്ല, വീട്ടുമുറ്റത്തിരുന്ന് കൂട്ടുകാരോടൊത്ത് കളിക്കാനുമാകുന്നില്ല...എവിടേയും പേടിപ്പിക്കുന്ന പേപ്പട്ടികള്‍ തന്നെ. അതും തടിയന്‍ പട്ടികള്‍...നാടിന്റെ പ്രശ്‌നം മുഖ്യമന്ത്രിക്ക് തുറന്ന കത്തായി എഴുതിയത് പേരയം പാലുവള്ളി സെന്റ് ജോസഫ് യു.പി.എസ്സിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനി എം.എല്‍.ഹാര്‍ദ്ദ.
പാലോട് മേഖലയില്‍ വര്‍ദ്ധിച്ചുവരുന്ന പേപ്പട്ടിശല്യത്തിന് പരിഹാരം കാണുന്നതിനായാണ് ഹാര്‍ദ്ദ കത്തെഴുതിയത്. കത്ത് കിട്ടിയ മുഖ്യമന്ത്രി അത് പഞ്ചായത്ത് ഡയറക്ടര്‍ക്ക് തുടര്‍നടപടിക്ക് അയച്ചു. ആഴ്ച രണ്ടുകഴിഞ്ഞിട്ടും പരിഹാര നടപടി ഒന്നുമുണ്ടായിട്ടില്ല.
ജില്ലയുടെ മറ്റ് പ്രദേശങ്ങളില്‍ അലഞ്ഞുനടക്കുന്ന പട്ടികളെ പിടികൂടി ഗ്രാമങ്ങളില്‍ കൊണ്ടുവിടുന്ന പതിവ് തുടങ്ങിയതോടെയാണ് പേപ്പട്ടിശല്യം ജനജീവിതത്തിന് ഭീഷണിയായത്. മനുഷ്യരെ മാത്രമല്ല വളര്‍ത്തുമൃഗങ്ങളേയും ഈ നായ്ക്കൂട്ടം ഓടിച്ചു കടിക്കുന്നു. നിരവധി പേര്‍ക്കാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ പേപ്പട്ടിയുടെ കടിയേറ്റത്.

തെന്നൂരില്‍ അഞ്ച് വളര്‍ത്തുമൃഗങ്ങളെ പേപ്പട്ടി കടിച്ചു
പെരിങ്ങമ്മല: കൂട്ടമായെത്തിയ പേപ്പട്ടികള്‍ അഞ്ച് വളര്‍ത്തുമൃഗങ്ങളെ കടിച്ചു. തെന്നൂര്‍ മണ്‍പുറത്ത് ഹനീഫ, അസീസ്, വയലിക്കടയില്‍ പ്രേമചന്ദ്രന്‍ എന്നിവരുടെ പശു, എരുമ, ആട് എന്നിവയെയാണ് പേപ്പട്ടി കടിച്ചത്. രാവിലെ 10 മണിയോടെയാണ് തെന്നൂര്‍ ഭാഗത്ത് പട്ടികള്‍ കൂട്ടമായെത്തിയത്. പട്ടികളില്‍ ഒന്നിനെ നാട്ടുകാര്‍ അടിച്ചുകൊന്നു.
കഴിഞ്ഞ ദിവസം ദൈവപ്പുര, ഇക്ബാല്‍കോളേജ്, കട്ടയ്ക്കാല്‍ ഭാഗങ്ങളിലും പേപ്പട്ടികളിറങ്ങി നിരവധി പേരെ ആക്രമിച്ചു. നിരവധി വളര്‍ത്തുമൃഗങ്ങള്‍ക്കും അന്ന് കടിയേറ്റിരുന്നു. പട്ടികളെ നിയന്ത്രിക്കാന്‍ പഞ്ചായത്തുതല നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു.