പാലോട്: ഒരു ഗ്രാമത്തിനാകെ അക്ഷരവെട്ടം പകര്‍ന്ന നന്ദിയോട് 'നളന്ദ' സ്‌കൂള്‍ സുവര്‍ണ ജൂബിലിയുടെ നിറവില്‍. ജില്ല, സംസ്ഥാന സ്‌കൂള്‍ യുവജനോത്സവങ്ങളില്‍ കാല്‍ നൂറ്റാണ്ടുകാലമായി നളന്ദ തുടര്‍ന്നുവരുന്ന ആധിപത്യം തിരുത്തിയെഴുതിയിട്ടില്ല. കുട്ടികള്‍തന്നെ അവതരിപ്പിക്കുന്ന ഭാഷാ അസംബ്ലിയാണ് വിദ്യാലയത്തെ വേറിട്ടതാക്കുന്ന മറ്റൊരു പ്രത്യേകത.
നന്ദിയോട്ടെ സാംസ്‌കാരികരംഗത്ത് ശ്രദ്ധേയനായിരുന്ന എസ്.കെ.രാഘവനാണ് സ്‌കൂളിന്റെ സ്ഥാപകന്‍. എല്‍.പി, ടി.ടി.ഐ, യു.പി എന്നിങ്ങനെ പടിപടിയായി സ്‌കൂള്‍വികസിക്കുകയായിരുന്നു. ആദ്യ പ്രഥമാധ്യാപകന്‍ നേശയ്യയായിരുന്നു. വിദ്യാര്‍ഥി ബാലകൃഷ്ണപിള്ളയും. നിലവില്‍ 450 വിദ്യാര്‍ഥികളാണ് ഇവിടെ പഠനം തുടരുന്നത്.
കുടിവെള്ളം, കമ്പ്യൂട്ടര്‍, സ്മാര്‍ട്ട് ക്ലാസ് എന്നിവയിലെല്ലാം സ്‌കൂള്‍ പരിമിതികള്‍ നേരിടുന്നുണ്ടെങ്കിലും 'ഉണര്‍വ്', 'പടവുകള്‍' എന്നീ പാഠ്യപദ്ധതിയില്‍ ജില്ലയില്‍ തന്നെ ഒന്നാം സ്ഥാനം നളന്ദയ്ക്കാണ്. മാത്രമല്ല വനവര്‍ഷകലണ്ടര്‍, ജൈവവൈവിധ്യ കലണ്ടര്‍ എന്നിവ ആദ്യമായി പ്രസിദ്ധീകരിച്ച വിദ്യാലയവും നളന്ദ തന്നെ. കൂടാതെ കരനെല്‍കൃഷി, ജൈവ പച്ചക്കറി കൃഷി, വാഴകൃഷി എന്നിവയും പി.ടി.എ.യുടെ സഹായത്തോടെ ഇവിടെ ഭംഗിയായി നടന്നുവരുന്നു.
സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ക്ക് വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചകഴിഞ്ഞു. ശൈലജാ രാജീവന്റെ നേതൃത്വത്തില്‍ ആഘോഷകമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. വെള്ളനാട് സുരേന്ദ്രന്‍, ആര്‍.ആര്‍.രാജേഷ്, എന്‍.ഗംഗാധരന്‍, ആര്‍.രഘു, എന്നിവരാണ് മുഖ്യ ഭാരവാഹികള്‍ .