കല്ലറ: ട്രാന്‍സ്‌ഫോര്‍മറില്‍ കാട്ടുവള്ളികള്‍ പടര്‍ന്നു കയറിയിട്ടും വള്ളി നീക്കം ചെയ്യാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. കല്ലറ-പാങ്ങോട് റോഡില്‍ പുലിപ്പാറയ്ക്ക് സമീപം സ്ഥാപിച്ചിട്ടുള്ള ട്രാന്‍സ്‌ഫോര്‍മറിലാണ് വള്ളികള്‍ പടര്‍ന്നു കയറിയിട്ടുള്ളത്. ട്രാന്‍സ്‌ഫോര്‍മറിലും കമ്പിയിലും പടര്‍ന്നുകയറുന്ന വള്ളികള്‍ അപകടം വിതയ്ക്കുന്ന പേടിയിലാണ് നാട്ടുകാര്‍. കല്ലറ സെക്ഷന്‍ ഓഫീസിന്റെ പരിധിയിലാണ് ഈ പ്രദേശം. ഇവിടെ കമ്പികള്‍ക്കുമേല്‍ ചാഞ്ഞു കിടക്കുന്ന വൃക്ഷച്ചില്ലകള്‍ നീക്കം ചെയ്യുന്നതിനും നടപടിയില്ലെന്ന് ആക്ഷേപമുണ്ട്.