പെരിങ്ങമ്മല: ആദിവാസി മേഖലയായ ഞാറനീലിയെ തെന്നൂരുമായി ബന്ധിപ്പിക്കുന്ന തെന്നൂര്‍-മണ്ണാന്തല-ഞാറനീലി റോഡ് തകര്‍ന്നു. ഞാറനീലിയില്‍ നിന്നും 300 മീറ്റര്‍ ദൂരത്തിലും തെന്നൂരില്‍ നിന്ന് 400 മീറ്റര്‍ ദൂരത്തിലും റോഡ് നേരത്തെ തന്നെ ടാര്‍ ചെയ്തിരുന്നു. ഇതിനിടയിലുള്ള രണ്ട് കിലോമീറ്റര്‍ ദൂരമാണ് യാത്ര ദുഷ്‌കരമായി മാറിയത്.
കന്യാരുകുഴിയില്‍ പുതുതായി നിര്‍മിച്ച പാലത്തില്‍ നിന്നു തുടങ്ങുന്ന ചെളിക്കെട്ട് ഏതാണ്ട് ഒന്നര കിലോമീറ്റര്‍ ദൂരത്തിലുണ്ട്. തെന്നൂരില്‍ നിന്നും ആരംഭിക്കുന്ന ടാര്‍ നേരത്തെ തന്നെ ഇളകി വന്‍കുഴികള്‍ രൂപപ്പെട്ടു.
റോഡിലെ കുഴികളും ചെളിക്കെട്ടും കാരണം യാത്ര ദുഷ്‌കരമായി മാറി. ഞാറനീലി കാണി സ്‌കൂള്‍, അങ്കണവാടികള്‍ എന്നിവിടങ്ങളിലേക്ക് കാല്‍നടയായി പോകേണ്ട വിദ്യാര്‍ഥികള്‍, ഞാറനീലിയില്‍ നിന്നും പ്രധാന റോഡായ തെന്നൂരിലേക്ക് വരേണ്ട കാല്‍നടയാത്രക്കാര്‍ എന്നിവരെല്ലാം റോഡിന്റെ തകര്‍ച്ചയോടെ ദുരിതത്തിലായി.
മണ്ണാന്തല, കന്യാരുകുഴി, ബൗണ്ടര്‍ മുക്ക്, ചതുപ്പ് തുടങ്ങിയ പ്രദേശങ്ങളിലുള്ള നൂറുകണക്കിന് കുടുംബങ്ങളാണ് ഈ റോഡിനെ ആശ്രയിച്ച് മുന്നോട്ട് പോകുന്നത്. അടിയന്തരമായി റോഡ് ഗതാഗതയോഗ്യമായി മാറ്റാത്തപക്ഷം സമരപരിപാടികള്‍ക്കൊരുങ്ങുകയാണ് നാട്ടുകാര്‍.