പാലോട്: പശ്ചിമഘട്ടത്തിലെ ജൈവവൈവിധ്യ കലവറകളില്‍ പക്ഷികളുടെ വൈവിധ്യംകൊണ്ട് ശ്രദ്ധേയമായ അരിപ്പയെ പക്ഷിസങ്കേതമായി ഉയര്‍ത്താനുള്ള നടപടി ഫയലില്‍ ഒതുങ്ങി. വംശനാശഭീഷണി നേരിടുന്ന മക്കാച്ചിക്കാട ഉള്‍പ്പടെയുള്ള നൂറിലധികം ഇനം പക്ഷികളാണ് അരിപ്പയിലുള്ളത്. റെഡ്ബുക്കില്‍ ഉള്‍പ്പെട്ട മക്കാച്ചിക്കാട അഥവാ 'സിലോണ്‍ ഫ്രോഗ് മൗത്ത്' എന്ന അപൂര്‍വയിനം പക്ഷിയെ 1987-ലാണ് ആദ്യമായി അരിപ്പയില്‍ കണ്ടെത്തിയത്. അന്നുമുതലാണ് അരിപ്പയെ സംരക്ഷിത പക്ഷിസങ്കേതമായി ഉയര്‍ത്തണം എന്ന ആവശ്യമുയര്‍ന്നത്.
തട്ടേക്കാടും ചെന്തുരുണിയും പോലെതന്നെ പക്ഷിനിരീക്ഷകരുടെയും പ്രകൃതിസ്‌നേഹികളുടെയും ഇഷ്ടതാവളമാണ് അരിപ്പയും. മരംകൊത്തിക്കാക്ക, കോഴിവേഴാമ്പല്‍, മഞ്ഞ ചിന്നന്‍, മണികണ്ഠന്‍ (പാറ്റ പിടിയന്‍പക്ഷി), പളുങ്കാപുളുങ്ങി, ചൂളക്കാക്ക, മലമുഴക്കി, ചെങ്കണ്ണി, കാട്ടുഞ്ഞാലി, മേനിപ്പക്ഷി, ശരപ്പക്ഷി, നീലത്തത്ത, പൂന്തത്ത തുടങ്ങി അത്യപൂര്‍വങ്ങളായ നൂറുകണക്കിന് പക്ഷികള്‍ ഇവിടെയുണ്ട്.
വനപാലക പരിശീലനകേന്ദ്രം സ്ഥിതിചെയ്യുന്ന അരിപ്പയെ സംരക്ഷിത പക്ഷിസങ്കേതമായി പ്രഖ്യാപിക്കുന്നതിന് 1988 ല്‍ തന്നെ വനംവകുപ്പ് ശ്രമങ്ങളാരംഭിച്ചിരുന്നു. ഇതിനുവേണ്ടി അന്നത്തെ ഡി.എഫ്.ഒ. റിപ്പോര്‍ട്ട് തയാറാക്കി സര്‍ക്കാരിനു സമര്‍പ്പിച്ചെങ്കിലും തുടര്‍നടപടികള്‍ ഉണ്ടായിട്ടില്ല.