പാങ്ങോട്: ഏതു നിമിഷവും നിലംപൊത്താവുന്ന കുടിലുകള്‍. പകുതി തകര്‍ന്ന മേല്‍ക്കൂരയ്ക്കു കീഴില്‍ മക്കളെ അടക്കിപ്പിടിച്ച് ഭീതിയോടെ കഴിയുന്നവര്‍. പാങ്ങോട് ഗ്രാമപ്പഞ്ചായത്തിലെ വലിയവേങ്കാട് നാലുസെന്റ് കോളനിയിലെ കാഴ്ചകളാണിത്. നാല്പതോളം കുടുംബങ്ങളുള്ള കോളനിയിലെ പലരും അരക്ഷിതമായ സാഹചര്യത്തിലാണ് ജീവിക്കുന്നത്.
വലിയവേങ്കാട് കുന്നിന്റെ ചെരിവിലാണ് കോളനി. ചരിഞ്ഞ ഭൂമിയില്‍ നാലു സെന്റാണ് ഓരോ കുടുംബത്തിനുമുള്ളത്. ഉണ്ടായിരുന്ന കുടിവെള്ള പദ്ധതി പ്രവര്‍ത്തനം നിലച്ചിട്ട് രണ്ടു വര്‍ഷത്തിലേറെയായി. പല കുടുംബത്തിനും കക്കൂസില്ല. കുടിവെള്ളത്തിനായി കുന്നിറങ്ങി താഴ്‌വാരത്തെത്തണം. ഒരു കുടം വെള്ളം വീട്ടിലെത്തിക്കണമെങ്കില്‍ കുറഞ്ഞത് രണ്ടുമണിക്കൂറെങ്കിലും കഷ്ടപ്പെടണമെന്ന് കോളനി നിവാസികള്‍ പറയുന്നു.
കോളനിയില്‍ താമസിക്കുന്ന മുരളിയുടെ വീടിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നുവീണിട്ട് മാസങ്ങളായി. വീടെന്നു പറയാന്‍ ഒന്നുമില്ല. കാട്ടുകമ്പുകളും ഓലയും പ്ലാസ്റ്റിക്ഷീറ്റും തുണികളും ഒക്കെക്കൊണ്ടുള്ള ഒരു കുടില്‍. കൂലിപ്പണിക്കാരനായ മുരളിയും ഭാര്യ ഷീലയും രണ്ടു മക്കളും ഇതിനുള്ളിലാണ് കഴിയുന്നത്. മഴയില്‍ വീട് തകര്‍ന്ന വിവരം വില്ലേജ് ഓഫീസില്‍ അറിയിക്കണമെന്നുപോലും ഇവര്‍ക്കറിയില്ല. കോളനിയില്‍ താമസിച്ചിരുന്ന ഒരു കുടുംബം വിറ്റ വസ്തുവും വീടും വാങ്ങിയാണ് കൂലിപ്പണിക്കാരനായ ശശിധരന്‍ ഭാര്യയും കുഞ്ഞുമൊത്ത് താമസിക്കുന്നത്. കുത്തിമറച്ച ഒരു പുര മാത്രമാണ് ഈ വീട്.
കോളനിയിലെ താമസയോഗ്യമായ വീടുകള്‍പോലും പരാധീനതകള്‍ക്കു നടുവിലാണ്. ചുമര്‍ കെട്ടി മേല്‍ക്കൂരയുണ്ടെന്നുള്ളതല്ലാതെ മറ്റ് സൗകര്യങ്ങളില്ല. ചുമരുള്ള വീടുകള്‍ക്കെങ്കിലും വൈദ്യുതി കണക്ഷനുണ്ടെന്നുള്ളതാണ് ഒരാശ്വാസം. കുഴിയെടുത്ത് സ്ലാബിട്ട് അതിനുമേല്‍ പ്ലാസ്റ്റിക്ഷീറ്റും തുണികളും കുത്തിമറച്ചുണ്ടാക്കിയവയാണ് കക്കൂസുകള്‍. പല കുടുംബങ്ങളുടെയും സ്ഥിതി ഇതാണ്.
കോളനിയില്‍ കുടിവെള്ള വിതരണത്തിനുവേണ്ടി ജില്ലാ പഞ്ചായത്ത് കുഴല്‍ക്കിണര്‍ നിര്‍മിച്ച് സംഭരണി സ്ഥാപിച്ച് വീടുകളിലേക്ക് കുഴല്‍വഴി വെള്ളമെത്തിക്കാന്‍ സംവിധാനമൊരുക്കിയിരുന്നു. അല്പകാലം കുറ്റമറ്റ രീതിയില്‍ പ്രവര്‍ത്തിച്ച പദ്ധതി പക്ഷേ രണ്ടുവര്‍ഷം മുമ്പ് നിലച്ചു. ഇപ്പോള്‍ ത്രീഫെയ്‌സ് ലൈന്‍ സ്ഥാപിച്ച് ശക്തിയുള്ള പമ്പുപയോഗിച്ച് ജലം സംഭരണിയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെങ്കിലും ജനം ചുമട്ടുവെള്ളത്തെയാണാശ്രയിക്കുന്നത്. കോളനിക്കുള്ളില്‍ ഒരു പൊതു കിണര്‍ ഉണ്ടെങ്കിലും ഇതില്‍ മഴക്കാലത്തുമാത്രമേ വെള്ളം ലഭിക്കൂ.
കോളനിയിലേക്കെത്താന്‍ റോഡുണ്ടെങ്കിലും വീടുകളിലെത്തണമെങ്കില്‍ ചെരിവുകളിലൂടെ സാഹസികമായി നടക്കുകതന്നെ വേണം.
അരക്ഷിതമായ ചുറ്റുപാടുകളിലാണ് ഇവിടത്തെ കുട്ടികള്‍ വളരുന്നത്. ശരിയായ ഭക്ഷണമോ ആരോഗ്യസംരക്ഷണ ഉപാധികളോ ഇവര്‍ക്ക് ലഭിക്കുന്നില്ല. ആരോഗ്യപ്രവര്‍ത്തകര്‍ കോളനി സന്ദര്‍ശിക്കുന്നത് മന്തുരോഗത്തിനുള്ള പ്രതിരോധമരുന്ന് വിതരണം ചെയ്യാന്‍ മാത്രമാണെന്ന് കോളനിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. അല്ലാതെ കോളനിയിലേക്ക് ആരും തിരിഞ്ഞുനോക്കാറില്ലെന്ന് നാട്ടുകാര്‍ പറയുന്നു.