പെരിങ്ങമ്മല: ജില്ലാ കൃഷിത്തോട്ടം,ബനാനാ ഫാം എന്നിവയെ പ്രധാനപാതയുമായി ബന്ധിപ്പിക്കുന്ന പെരിങ്ങമ്മല - അഗ്രിഫാം റോഡ് തകര്‍ന്നു. കാല്‍നടയാത്രപോലും അസാധ്യമായതിനെ തുടര്‍ന്ന് റോഡ് അടിയന്തരമായി ഗതാഗതയോഗ്യമാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ പ്രക്ഷോഭത്തില്‍.
രണ്ടുവര്‍ഷം മുന്‍പാണ് റോഡ് ഏറ്റവുമൊടുവില്‍ ടാര്‍ ചെയ്തത്. എന്നാല്‍ ടാര്‍ ചെയ്തതിനുതൊട്ടു പിന്നാലെ റോഡുകളുടെ പ്രധാന ഭാഗങ്ങളെല്ലാം പൊളിഞ്ഞിളകി. പെരിങ്ങമ്മല പഞ്ചായത്തോഫീസിനു സമീപം കൊല്ലംകോണം ജങ്ഷന്‍, പ്ലാമൂട്, എന്‍.എസ്.എസ്. ജങ്ഷന്‍, കൊച്ചുവിള മുസ്‌ലിം പള്ളിക്കു സമീപം എന്നിവിടങ്ങളിലെല്ലാം റോഡില്‍ വലിയ കുഴികള്‍ രൂപപ്പെട്ടുകഴിഞ്ഞു.
ഇടയ്ക്ക് രണ്ടു മഴകൂടിപെയ്തതോടെ റോഡ് പൂര്‍ണമായും തകര്‍ന്നു. കുഴികളില്‍ വെള്ളം നിറഞ്ഞതോടെ അപകടം പതിവായി. കൊച്ചുവിള പുതിയ പള്ളിക്കുസമീപത്തുള്ള കയറ്റത്തില്‍ റോഡ് ഏതാണ്ട് പൂര്‍ണമായി തകര്‍ന്നു. രണ്ടാഴ്ച മുന്‍പും ഇവിടെ ഒരു അപകടം നടന്നിരുന്നു.
കൊല്ലരുകോണം ജങ്ഷന്‍ മുതല്‍ പ്ലാമൂട് കവല വരെയാണ് റോഡ് ഏറ്റവും ദയനീയമായി തുടരുന്നത്. റോഡിന്റെ പുനര്‍നിര്‍മാണം പൊതുമരാമത്ത് വകുപ്പ് ഏറ്റെടുത്തു എന്നറിയിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി നടത്താത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി പെരിങ്ങമ്മല പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാഴനട്ട് പ്രതിഷേധിച്ചു. സുനില്‍കുമാര്‍, വിമല്‍ രാജ്, സജിത്ത്കുമാര്‍, ശ്രീജിത്ത്, ജീവേഷ് എന്നിവര്‍ സമരത്തിനു നേതൃത്വം നല്‍കി.