പാലോട്: തിരുവനന്തപുരം-തെങ്കാശി റോഡില്‍ പാലോട് റേഞ്ച് ഓഫീസിനു സമീപത്തെ റോഡ് ഡിവൈഡര്‍ പൊളിച്ചു മാറ്റി യാത്രസുഗമമാക്കുന്നതിന് വനംവകുപ്പ് സ്ഥലം വിട്ടു നല്‍കി. എന്നാല്‍ പണി ഏറ്റെടുത്ത് നടത്തേണ്ട കെ.എസ്.ടി.പിയുടെ ഉദ്യോഗസ്ഥര്‍ വെള്ളിയാഴ്ച പാലോട്ട് വിളിച്ചുചേര്‍ത്ത കൂടിയാലോചനക്ക് എത്തിയില്ല. മാത്രമല്ല വനംവകുപ്പ് രണ്ട് വട്ടം നല്‍കിയ കത്തിനും മറുപടി നല്‍കിയതുമില്ല.
ഒന്നര വര്‍ഷം മുമ്പാണ് മഴയില്‍ ഇടിഞ്ഞ റോഡിനു കുറുകേ 100 മീറ്റര്‍ നീളത്തില്‍ ഡിവൈഡര്‍ സ്ഥാപിച്ചത്. അന്നുമുതല്‍ തന്നെ അപകടങ്ങളും തുടങ്ങി. ഒന്നര വര്‍ഷത്തിനിടയില്‍ പതിനഞ്ചോളം അപകടങ്ങളാണ് ഇവിടെ നടന്നത്. പ്രശ്‌നം രൂക്ഷമായതോടെ യുവജന സംഘടനകള്‍ രംഗത്ത് വന്നു.
റോഡ് വികസനത്തിന് തടസ്സം പാര്‍ശ്വങ്ങളില്‍ നില്‍ക്കുന്ന മരങ്ങളാണെന്നും വനംവകുപ്പ് തടസ്സം നില്‍ക്കുന്നതിനാലാണ് റോഡുപണി നടക്കാത്തതെന്നുമായിരുന്നു കെ.എസ്.ടി.പിയുടെ വിശദീകരണം. എന്നാല്‍ മൂന്നുമാസം മുമ്പുതന്നെ ഏഴ് മൂട് മരങ്ങള്‍ മുറിച്ചുമാറ്റാന്‍ വനം വകുപ്പ് അനുമതി നല്‍കിയിരുന്നു.
അതുകൂടാതെ വെള്ളിയാഴ്ച രാവിലെ ഡി.എഫ്.ഒ എസ്.മോഹനന്‍പിള്ളയുടെ നേതൃത്വത്തിലുള്ള വനപാലക സംഘം പാലോട്ടെത്തി സ്ഥലം സന്ദര്‍ശിച്ചു. തുടര്‍ന്ന് വനം വകുപ്പ് മന്ത്രിയുമായുള്ള കൂടിയാലോചനക്കുശേഷം 19 മൂട് മരങ്ങള്‍ മുറിച്ചു മാറ്റാനും ആ സ്ഥലം റോഡ് വികസനത്തിനു വിട്ടു നല്‍കാനും തീരുമാനിച്ചതായി ഡി.എഫ്.ഒ അറിയിച്ചു. എന്നാല്‍ കെ.എസ്.ടി.പി യുടെ പദ്ധതി നിര്‍ദേശരേഖകള്‍ കിട്ടിയാലേ നടപടി പൂര്‍ത്തിയാവൂ. രണ്ടുവട്ടംആവശ്യപ്പെട്ടിട്ടും കെ.എസ്.ടി.പി ഇതു നല്‍കിയിട്ടില്ലെന്ന് വനംവകുപ്പ് അധികൃതര്‍ പറയുന്നു. പാലോട് റേഞ്ച് ഓഫീസര്‍ അബ്ദുല്‍ ജലീല്‍ ഉള്‍പ്പെടെയുള്ള വനപാലക സംഘം സ്ഥലപരിശോധനക്ക് ഉണ്ടായിരുന്നു.