പാലോട്: നന്ദിയോട് സര്‍വീസ് സഹകരണ ബാങ്കിന്റെ കുറുപുഴ ശാഖയില്‍ സ്വര്‍ണ പ്പണയം വച്ച് വായ്പ തട്ടിയെടുത്ത സംഭവം വിജിലന്‍സിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നന്ദിയോട് മണ്ഡലം കമ്മിറ്റി വാഹനപ്രചാരണജാഥ നടത്തി. നന്ദിയോട് ബാങ്ക് പടിക്കല്‍ ആരംഭിച്ച ജാഥ ഡി.സി.സി സെക്രട്ടറി അഡ്വ. കല്ലറ അനില്‍ ഉദ്ഘാടനം ചെയ്തു. ജാഥാ ക്യാപ്റ്റന്‍ ടി.കെ.വേണുഗോപാല്‍, താന്നിമൂട് സുധീന്ദ്രന്‍, പി.രാജീവന്‍, ബാജിലാല്‍, കൃഷ്ണപ്രസാദ്, അരുണ്‍ രാജീവ്, മിനിലാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.