പാലോട് : ബ്രൈമൂര്‍ തോട്ടത്തില്‍നിന്നും മൂന്നുമാസം മുന്‍പ് പതിനായിരങ്ങളുടെ കുരുമുളകും ഗ്രാമ്പുവും മോഷ്ടിച്ച കേസ്സില്‍ ഒളിവിലായിരുന്ന അമ്പൂരി ശരണ്യ ഭവനില്‍ എം.ശശിധരന്‍ കാണി (34) അറസ്റ്റിലായി. ഈ കേസിലെ മറ്റ് രണ്ട് പ്രതികളായ മണിക്കുട്ടന്‍, ജോര്‍ജ് എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ശശിധരന്‍ കാണിയെ ഇലവു പാലത്തില്‍ നിന്നും കഴിഞ്ഞ ദിവസം രാത്രിയാണ് അറസ്റ്റ് ചെയ്തതെന്ന് പാലോട് എസ്.ഐ ബൈജു പറഞ്ഞു.