പാലോട്: ലോക മുളദിനത്തോടനുബന്ധിച്ച് നടന്ന മുളദിന ആഘോഷപരിപാടികളില്‍ മികച്ച സംഘാടനത്തിന് ലോക ബാംബൂ ഓര്‍ഗനൈസേഷന്റെ പുരസ്‌കാരം പാലോട്ടെ ജവാഹര്‍ലാല്‍ നെഹ്‌റു ട്രോപ്പിക്കല്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിട്യൂട്ടിലെ മുളവിഭാഗത്തിന്. 250 ഡോളറും പ്രശസ്തിപത്രവു
മാണ് അവാര്‍ഡായി ലഭിക്കുന്നത്. 'മുളകള്‍ ഇതിനാല്‍ പ്രാധാന്യമര്‍ഹിക്കുന്നു' എന്ന വിഭാഗത്തിലാണ് ദേശീയ സസ്യോദ്യാനം പുരസ്‌കാരത്തിന് അര്‍ഹത നേടിയത്. ഇതേവിഭാഗത്തില്‍ ഇന്‍േറാനേഷ്യയിലെ 'ബോറോബുദീറില്‍' നടന്ന മുളദിനാഘോഷത്തിനും അവാര്‍ഡ് ലഭിച്ചു. ഏറ്റവും കൂടുതല്‍ പങ്കാളിത്തത്തോടെ നടത്തിയ മുളദിനാഘോഷങ്ങള്‍ക്കുള്ള അവാര്‍ഡ് ഫിലിപ്പിന്‍സിലെ അരില്ലാനോ യൂണിവേഴ്‌സിറ്റിക്കാണ്.
സപ്തംബര്‍ 18 ന് നടന്ന മുളദിനാഘോഷങ്ങളില്‍ ഡയറക്ടര്‍ ഡോ.പി.ജി.ലത, മുള വിഭാഗം മേധാവി ഡോ.കെ.സി. കോശി, ഡോ.പി.ജെ. മാത്യു, ബി. ഗോപകുമാര്‍, സലാഹുദ്ദീന്‍, അശോകചന്ദ്രന്‍ നായര്‍ എന്നിവരാണ് നേതൃത്വം നല്‍കിയത്.
( കടപ്പാട് മാതൃഭൂമി )