പാലോട്: ക്രസന്റ് സെന്‍ട്രല്‍ സ്‌കൂളില്‍ ശാസ്ത്രപ്രദര്‍ശനവും ശാസ്ത്രമേളയും നടന്നു. ശാസ്ത്രമേളയില്‍ നൂറ്റിയന്‍പതില്‍പ്പരം കുട്ടികള്‍ തങ്ങളുടെ സൃഷ്ടികള്‍ പ്രദര്‍ശിപ്പിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ എ. ശശിധരന്‍പിള്ളയുടെ അധ്യക്ഷതയില്‍ നടന്ന സമ്മേളനം ഡോ. കമറുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. വി. അബ്ദുല്‍ഷുക്കൂര്‍ സമ്മാനദാനം നടത്തി.