പാലോട്: ഓഹരി വ്യാപാരത്തിലെ ലാഭം വാഗ്ദാനം ചെയ്ത് 35 പേരില്‍ നിന്നായി ഒരു കോടി രൂപ തട്ടിയെടുത്ത് മുങ്ങിയ 31 കാരനെ പോലീസ് അറസ്റ്റു ചെയ്തു. പാലോട് മടത്തറ, ചല്ലിമുക്കില്‍ ബ്ലോക്ക് നമ്പര്‍ 72 ല്‍ എ. സുധീര്‍ഖാന്‍(31) അണ് അറസ്റ്റിലായത്. ടോട്ടല്‍ ഫോര്‍ യു മാതൃകയിലാണ് തട്ടിപ്പ് നടന്നതെന്ന് പോലീസ് പറഞ്ഞു. ഇതിനായി ഇലവുപാലത്ത് ഒരു സ്ഥാപനം തുറന്നു. ഇതിന്റെ മറവിലായിരുന്നു തട്ടിപ്പ്. ഒരു ലക്ഷം നല്‍കുന്നയാളിന് ഒരു മാസം കഴിയുബോള്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിലെ ലാഭം എന്നുപറഞ്ഞ് ഒരു ലക്ഷത്തി ഇരുപതിനായിരം എന്ന നിരക്കില്‍ നല്‍കുന്നു. ആകര്‍ഷണീയമായ പെരുമാറ്റം, സ്ത്രീകളുമായുള്ള അടുപ്പം എന്നിവയെല്ലാം സുധീര്‍ഖാന്റെ വിശ്വാസ്യതയ്ക്ക് ആക്കം കൂട്ടി.
ആറുമാസം കൊണ്ട് നൂറ്റിയന്‍പത് പേരില്‍ നിന്നായി ഒന്നരക്കോടിയോളം രൂപ സുധീര്‍ ഉയര്‍ന്ന പലിശ നല്‍കാം എന്ന വാഗ്ദാനത്തില്‍ വാങ്ങി ഇതില്‍ അരക്കോടി പലര്‍ക്കായി പറഞ്ഞ സമയത്തു തന്നെ തിരിച്ചുനല്‍കി. ഒരാളില്‍ നിന്നും പണം വാങ്ങുന്ന വിവരം മറ്റൊരാള്‍ അറിയാതിരിക്കാനായി സുധീര്‍ പരമാവധി ശ്രദ്ധിച്ചിരുന്നു.
ഒന്നരമാസം മുമ്പ് ഒരു കോടിയിലധികം രൂപയുമായിട്ടാണ് സുധീര്‍ഖാന്‍ മുങ്ങിയത്. ഇതോടെയാണ് തട്ടിപ്പിന്റെ കഥ പുറത്തറിയുന്നത്. തുടര്‍ന്ന് പണം നഷ്ടപ്പെട്ടവര്‍ പാലോട് സി.ഐയ്ക്ക് പരാതി നല്‍കി. പാലോട് രാജധാനി ജുവലറി ഉടമ- 24 ലക്ഷം, ചല്ലിമുക്ക് സ്വദേശികളായ ഗിരിജ- 17 ലക്ഷം, ഉഷ- 7.5 ലക്ഷം, നിസാം- 14 ലക്ഷം, സുനിതാബീഗം- 2.5 ലക്ഷം, സിറാജ്-10 ലക്ഷം, കുട്ടപ്പന്‍- 2.5 ലക്ഷം, നിസാമുദ്ദീന്‍ -13 ലക്ഷം, ജാഫര്‍ 2. 5 ലക്ഷം, സജീവ്-86000, ജലാലുദ്ദീന്‍ - 30000, നൗഷാദ്-75000 എന്നിവരാണ് പാലോട് പോലീസിന് പണം നഷ്ടപ്പെട്ടതായി കാണിച്ച് പരാതി നല്‍കിയത്.
തുടര്‍ന്ന് തമിഴ്‌നാട്ടിലേക്ക് അന്വേഷണം വ്യാപകമാക്കിയതോടെ പ്രതി ആന്ധ്രാപ്രദേശിലേക്ക് കടന്നു. പോലീസ് തൊട്ടുപിന്നാലെയുണ്ടെന്ന് മനസ്സിലാക്കി തെങ്കാശി, ബീമാപള്ളി എന്നിവിടങ്ങളിലുള്ള സുഹൃത്തുക്കളുടെ വീട്ടില്‍ ഒളിവില്‍ താമസിച്ചു.
ഇതിനിടെ വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടയിലാണ് ശനിയാഴ്ച വൈകുന്നേരത്തോടെ തിരുവനന്തപുരത്തെ സ്റ്റാച്യൂ ജങ്ഷനിലുള്ള ട്രാവല്‍സില്‍ നിന്നും പ്രതി പിടിയിലായത്. സ്ത്രീകളാണ് അധികവും തട്ടിപ്പിനിരയായത്. ബന്ധുക്കളായ 40 ലധികം പേരുടെ പണം നഷ്ടപ്പെട്ടിട്ടുണ്ട്. ഇവര്‍ സുധീറിനെതിരെ പരാതി നല്‍കിയിട്ടില്ല. ആഢംബര ജീവിതത്തിനും സ്ത്രീകളുമായുള്ള യാത്രകള്‍ക്കുമായാണ് സുധീര്‍ഖാന്‍ പണം തട്ടിപ്പ് നടത്തിയതെന്ന് പോലീസ് പറയുന്നു. കാറുകളും ബൈക്കുകളും നേരത്തേ തന്നെ പാലോട് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
വിവാഹിതനും ഒരു പെണ്‍കുട്ടിയുടെ പിതാവുമാണ് സുധീര്‍ഖാന്‍. പണം ഇരട്ടിപ്പ് സംഘത്തിലെ കണ്ണിയാണ് ഇയാളെന്നും പോലീസ് സംശയിക്കുന്നു. നെടുമങ്ങാട് ഡിവൈ.എസ്.പി ഇക്ബാല്‍, പാലോട് സി.ഐ. വി.എസ്. പ്രദീപ്, പാലോട് എസ്.ഐ. എന്‍. ബൈജു, വിതുര എസ്.ഐ. സിജു, സിവില്‍ പോലീസുകാരായ മാത്യു, തുളസി, സുനില്‍ എവര്‍ഷൈന്‍ എന്നിവരുള്‍പ്പെടുന്ന സംഘത്തിന്റെ ആസൂത്രിതനീക്കങ്ങളാണ് നാലു സംസ്ഥാനങ്ങളില്‍ മാറി മാറി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ ഒന്നര മാസത്തിനുള്ളില്‍ പിടികൂടാന്‍ സഹായിച്ചത്.