പാലോട്: വിവാഹവാഗ്ദാനം നല്‍കി പട്ടികവര്‍ഗ യുവതിയെ ഒപ്പം താമസിപ്പിച്ചശേഷം ഉപേക്ഷിച്ചുകടന്ന യുവാവിനെ നെടുമങ്ങാട് ഡിവൈ.എസ്.പി എം. ഇക്ബാലും സംഘവും അറസ്റ്റ് ചെയ്തു. പേരയം പാലുവള്ളി അരുണ്‍ഭവനില്‍ അരുണ്‍ (27) ആണ് അറസ്റ്റിലായത്. പെരിങ്ങമ്മല ഇടിഞ്ഞാര്‍ സ്വദേശിനിയായ പെണ്‍കുട്ടിയുടെ പരാതിയിന്മേലാണ് അറസ്റ്റ്.
രണ്ടുവര്‍ഷംനീണ്ട പ്രണയത്തിനു ശേഷമാണ് അരുണ്‍ പെണ്‍കുട്ടിയെ ഒപ്പം കൂട്ടിക്കൊണ്ടുപോയി താമസമാക്കിയത്. തുടര്‍ന്ന് അരുണിന്റെ മാതാപിതാക്കള്‍ രണ്ടുപേരെയും വീട്ടില്‍നിന്നു പുറത്താക്കി.
നിരവധി വാടകവീടുകളില്‍ മാറിമാറി താമസിച്ചതായി പോലീസ് പറഞ്ഞു. പാലോട് കുശവൂര്‍ ജങ്ഷനുസമീപം വാടകയ്ക്ക് താമസിക്കുന്നതിനിടെയാണ് മൂന്നുമാസം മുമ്പ് അരുണ്‍ പെണ്‍കുട്ടിയെ തനിച്ചാക്കി കടന്നുകളഞ്ഞത്. തുടര്‍ന്ന് പെണ്‍കുട്ടി ഭര്‍ത്താവിനെ കാണാനില്ലെന്നു കാട്ടി ഡി.ജി.പിക്ക് പരാതി നല്‍കി. നെടുമങ്ങാട് ഡിവൈ.എസ്.പി, പാലോട് സി.ഐ പ്രദീപ്കുമാര്‍, എസ്.ഐ. എന്‍. ബൈജു എന്നിവര്‍ ചേര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.