നന്ദിയോട്: മൂന്നുവയസുകാരനായ ഇരട്ടകള്‍ നിരഞ്ജനും ശ്രേയയും ഇവരുടെ കളിക്കൂട്ടുകാരായ റിയയും അഭിലാഷും ഉള്‍പ്പെടുന്ന പതിനാറ് കുരുന്നുകള്‍. ഇവര്‍ മടങ്ങിത്തെുന്നതുവരെ വീട്ടിലിരിക്കുന്ന രക്ഷിതാക്കള്‍ക്ക് നെഞ്ചില്‍ എരിയുന്ന തീയാണ്. കാരണം കഴിഞ്ഞ രണ്ടുമാസത്തിനിടെ ഇവര്‍ കളിച്ചുപഠിക്കാന്‍ പോകുന്ന നന്ദിയോട് പഞ്ചായത്തിലെ ആലുങ്കുഴി അങ്കണവാടിക്ക് മുകളില്‍ പതിനാറ് തവണയാണ് വലിയ പാറക്കല്ലുകള്‍ വീണ് അപകടം സംഭവിച്ചത്.
ഒരു ലൈസന്‍സും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ആലുങ്കുഴി പാറക്വാറിയില്‍ നിന്ന് പ്രതിദിനം എണ്‍പത് ലോഡിലധികം പാറകളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോകുന്നത്. പാറപൊട്ടിക്കുന്നതാകട്ടെ രാത്രിയും പകലും എന്ന വ്യത്യാസമില്ലാതെ എല്ലാ നിയമങ്ങളും ലംഘിച്ച്. പാറക്വാറിയുടെ നൂറ് മീറ്റര്‍മാറിയാണ് ആലുങ്കുഴി അങ്കണവാടി സ്ഥിതിചെയ്യുന്നത്. രണ്ടരയടി ആഴത്തില്‍ തമരുവെച്ച് പാറപൊട്ടിക്കാം എന്നിരിക്കെ ഇവിടെ എട്ടും പത്തും അടി താഴ്ചയില്‍ ഡ്രില്‍ ചെയ്താണ് കരിമരുന്ന് നിറച്ച് വെടിപൊട്ടിക്കുന്നത്. ഈ പൊട്ടിത്തെറിയുടെ ആഘാതത്തിലാണ് പാറകള്‍ വലിയ ചീളുകളായി ഏറെ ദൂരത്തില്‍ ചിതറിവീണ് അപകടം സംഭവിക്കുന്നത്.
അങ്കണവാടിയുടെ ഓടുകള്‍ മുഴുവന്‍ പൊട്ടിച്ചിതറിക്കഴിഞ്ഞു. ഇതുവരെയും കുട്ടികള്‍ക്ക് അപായമുണ്ടായിട്ടില്ല. സമീപത്തുതന്നെയുള്ള അജയകുമാറിന്‍േറതുള്‍പ്പെടെയുള്ള വീടുകളുടെ മേല്‍ക്കൂരകളും തകര്‍ന്നു.
പാറക്വാറിക്ക് ഗ്രാമപ്പഞ്ചായത്ത് കമ്മിറ്റി മനഃസമ്മതം നല്‍കിയതിന് തൊട്ടുപിന്നാലെ ഇവിടെ ക്രഷര്‍ യൂണിറ്റും ആരംഭിക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍. ഇതിനായി ട്രാന്‍സ്‌ഫോര്‍മര്‍ സ്ഥാപിക്കാനുള്ള അനുമതി പാറക്വാറി ഉടമ നേടിക്കഴിഞ്ഞു.
ഇതിനെതിരെ നാട്ടുകാര്‍ സജീവസമരവുമായി രംഗത്തുവന്നുകഴിഞ്ഞു. അങ്കണവാടികളില്‍ വരുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ വെല്‍ഫെയര്‍ കമ്മിറ്റി,നാട്ടുകാരുടെ ആക്ഷന്‍ കൗണ്‍സില്‍, സമരസമിതി എന്നിവയെല്ലാം സമരമുഖത്താണ്. മധു, അജയകുമാര്‍, അജിത്ത്, ജയചന്ദ്രന്‍, രവി എന്നിവരും അങ്കണവാടി ജീവനക്കാരുമാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്.
ആലുങ്കുഴിയില്‍ തന്നെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ നാല് പാറക്വാറികളാണ് അനധികൃതമായി എല്ലാ നിയമങ്ങളും കാറ്റില്‍പറത്തി പ്രവര്‍ത്തിക്കുന്നത്. വാട്ടര്‍ അതോറിറ്റിക്ക് മാറ്റിവെച്ച പ്രദേശങ്ങള്‍വരെ നിലവില്‍ പാറക്വാറി മാഫിയ കൈവശപ്പെടുത്തിയാണ് പാറപൊട്ടിക്കല്‍ നടത്തുന്നത്.