പാലോട്: നന്ദിയോട് ക്ഷീരോല്പാദക സഹകരണ സംഘം(ആപ്കോസ്) പ്രസിഡന്റ് ബി. സുശീലനും മുൻ പ്രസിഡന്റ് ബി.എസ്. രമേശനും ഉൾപ്പെടെ മൂന്ന് ഭരണ സമിതി അംഗങ്ങളെ അയോഗ്യരാക്കി ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഉത്തരവായി. സ്വന്തമായി കറവുമാടുകൾ ഇല്ലെന്നു ബോദ്ധ്യപ്പെട്ടതിനെ തുടർന്നാണ് നടപടിയെന്ന് ഉത്തരവിൽ പറയുന്നു. പി. ചന്ദ്രബാബുവാണ് അയോഗ്യനാക്കപ്പെട്ട മറ്റൊരംഗം.
സംഘം ഭരണ സമിതിയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ കേസ് നിലനിൽക്കവേ, തിരഞ്ഞെടുപ്പിൽ എതിർ പാനലായി മത്സരിച്ച 12 അംഗങ്ങൾ പരാതിയുമായി ഡെപ്യൂട്ടി ഡയറക്ടറെ സമീപിക്കയായിരുന്നു. ഇതേ തുടർന്ന് അന്വേഷണത്തിന് നിയോഗിക്കപ്പെട്ട വാമനപുരം ഡയറി ഫാം ഇൻസ്ട്രക്ടറുടെ റിപ്പോട്ടിലാണ് മൂന്ന് അംഗങ്ങൾക്കും സ്വന്തമായി കറവുമാടുകൾ ഇല്ലെന്ന് വ്യക്തമായത്. ഇതിന്റെ അടിസ്ഥാനത്തിൽ നടന്ന ഹിയറിംഗിൽ കറവുമാടുകൾ ഉണ്ടെന്ന് ബോദ്ധ്യപ്പെടുത്തന്നതിൽ മൂവരും പരാജയപ്പെട്ട സാഹചര്യത്തിലാണ് ഭരണ സമിതിയിൽ നിന്നും അയോഗ്യത കൽപ്പിച്ചതെന്ന് ഡെപ്യൂട്ടി ഡയറക്ടറിന്റെ ഉത്തരവിൽ വ്യക്തമാക്കി.