പാലോട്: കൊടുംവെയിലിനെ അതിജീവിച്ച് അല്പം പച്ചപ്പുമായി നില്‍ക്കുന്ന ആഞ്ഞിലിമരങ്ങള്‍ക്കിടയില്‍ തീകത്തിച്ച് വനംവകുപ്പിന്റെ നിലമൊരുക്കല്‍. മുറിച്ചുമാറ്റിയ അക്കേഷ്യയുടെയും മാഞ്ചിയത്തിന്റെയും അവശിഷ്ടങ്ങളാണ് വര്‍ഷങ്ങള്‍ പഴക്കമുള്ള ആഞ്ഞിലി മരങ്ങളുടെ ചുവട്ടില്‍ കൂട്ടിയിട്ട് കത്തിക്കുന്നത്. പുതിയ തൈകള്‍ നടുന്നതിനുള്ള നിലമൊരുക്കാനാണ് ഈ കടുംകൈ. വനംവകുപ്പ് നേരിട്ട് നടത്തുന്ന നിലമൊരുക്കലിലൂടെ ലക്ഷക്കണക്കിന് രൂപയുടെ തടിയും തണലുമാണ് വെന്തെരിഞ്ഞ് നശിക്കുന്നത്.
പാലോട് വനംറെയ്ഞ്ചിന് കീഴില്‍ വിവിധ സെക്ഷനുകളിലായി നൂറുകണക്കിന് ആഞ്ഞിലി മരങ്ങള്‍ ഇതിനകം കത്തിക്കഴിഞ്ഞു. അരനൂറ്റാണ്ടിനടുത്ത് പ്രായമുള്ള ആഞ്ഞിലികളാണ് റെയ്ഞ്ചിന് കീഴിലെ വിവിധ തോട്ടങ്ങളിലുള്ളത്. തീയില്‍ നിന്ന് വനത്തെ രക്ഷിക്കാന്‍ ലക്ഷങ്ങള്‍ മുടക്കുന്ന വനംവകുപ്പുതന്നെയാണ് ഒരു ദാക്ഷിണ്യവുമില്ലാതെ ആഞ്ഞിലിമരങ്ങള്‍ക്കിടയില്‍ തീകത്തിക്കുന്നത്. കൂടുതല്‍ സ്ഥലത്ത് അക്കേഷ്യയും മാഞ്ചിയവും കൃഷിചെയ്യാന്‍ വേണ്ടി ആഞ്ഞിലി മരങ്ങളെ ബോധപൂര്‍വം നശിപ്പിക്കുകയാണെന്നും ആരോപണമുണ്ട്.
അടിവേരും ചില്ലകളും വെന്ത് ചീത്തയായിത്തുടങ്ങുന്ന മരങ്ങള്‍ അടുത്ത കൃഷിയിറക്കല്‍ സീസണില്‍നിലംപൊത്തുമെന്നതാണ് വനസംരക്ഷകരുടെ നേട്ടം. അക്കേഷ്യയും മാഞ്ചിയവും നടുമ്പോള്‍ നിലമൊരുക്കും കുഴിയെടുപ്പും മുതല്‍ വളര്‍ന്ന് മൂപ്പെത്തുന്നതുവരെ ചെലവഴിക്കുന്ന തുകയില്‍ നിന്ന് നല്ലൊരുഭാഗം കടുംവെട്ട് നടത്താനാകുമെന്നതാണത്രേ കൃഷി വ്യാപിപ്പിക്കാന്‍ ഉദ്യോഗസ്ഥരെ പ്രേരിപ്പിക്കുന്ന ഘടകം.
കരിമണ്‍കോട് ആഞ്ഞിലി കൂപ്പിനുള്ളില്‍ തീകത്തിച്ചുള്ള നിലമൊരുക്ക് ഇപ്പോഴും തുടരുകയാണ്. ചെക്കോണം സെക്ഷന്‍ പരിധിയിലും പാണ്ഡ്യന്‍പാറ മേഖലയിലും നിലമൊരുക്കല്‍ നേരത്തെ കഴിഞ്ഞു. ആഞ്ഞിലിമരങ്ങള്‍ നശിപ്പിച്ച് നിലമൊരുക്കിയതിന്റെ പേരില്‍ പണിക്ക് നേതൃത്വം നല്‍കിയവരില്‍നിന്ന് നഷ്ടം ഈടാക്കുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് വിശദീകരണം ആവശ്യപ്പെടുമെന്നും പാലോട് റെയ്ഞ്ച് ഓഫീസര്‍ അബ്ദുല്‍ജലീല്‍ പറഞ്ഞു.