പാലോട്: പ്രാദേശിക പത്രലേഖകനെ അടപ്പുപാറ എല്‍.പി. സ്‌കൂളിലെ അധ്യാപകന്‍ മര്‍ദിച്ച സംഭവത്തില്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പത്രപ്രവര്‍ത്തകരുടെ കൂട്ടായ്മ എ.ഇ.ഒ. ഓഫീസ് ഉപരോധിച്ചു. കേരള കൗമുദിയുടെ കല്ലറ ലേഖകന്‍ ശിവപ്രസാദിനെയാണ് അധ്യാപകനായ തുളസീധരന്‍ മര്‍ദിച്ചത്.
തോമസ് ജോസഫ് ധര്‍ണ ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഡി. രഘുനാഥന്‍ നായര്‍, മുസ്‌ലിം ലീഗ് സംസ്ഥാന സമിതി അംഗം നിസാര്‍ മുഹമ്മദ് സുല്‍ഫി, ബി.ജെ.പി. ജില്ലാ പ്രസിഡന്റ് വി.ശിവന്‍കുട്ടി, കൃഷ്ണകുമാര്‍ ഇടമന, എം.ആര്‍.ചന്ദ്രന്‍, സുജിലാല്‍ എന്നിവര്‍ പ്രസംഗിച്ചു.