പാലോട്: പച്ച നെടുമ്പറമ്പ് ധര്‍മ്മശാസ്താക്ഷേത്രത്തിലെ ദേശീയോത്സവം ഇന്നലെ സാംസ്‌കാരികഘോഷയാത്രയോടെ സമാപിച്ചു . സമാപനദിവസത്തെ പ്രശസ്തമായ മത്സരവെടിക്കെട്ട് രാത്രി 11 ന് ആരംഭിച്ചു.
പച്ച മുടുമ്പ്, നന്ദിയോട്, എസ്.കെ.വി.ജങ്ഷന്‍, പ്ലാവറ, പാലോട് ബസ്സ്റ്റാന്‍ഡ് ജങ്ഷന്‍, പാലോട് ടൗണ്‍ എന്നിവിടങ്ങളില്‍ ദീപാലങ്കാരങ്ങള്‍ മനംകവര്‍ന്നു. ബുധനാഴ്ച ഉച്ചക്ക് 2.50ന് ആനപ്പുറത്ത് എഴുന്നള്ളത്ത്. തന്ത്രി കണ്ഠരരു മോഹനരരു വിശേഷാല്‍ പൂജകള്‍ നടത്തി ധര്‍മ്മശാസ്താവിനെ പുറത്തെഴുന്നള്ളിച്ചു. തുടര്‍ന്ന് സാംസ്‌കാരിക ഘോഷയാത്ര. ക്ഷേത്രഉത്സവത്തിന്റെ ഭാഗമായി സ്ഥാപിച്ച കല്‍വിളക്ക് ക്ഷേത്രതന്ത്രി കണ്ഠരരു മോഹനരരു ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ പ്രസിഡന്റ് എം.എസ്. ചന്ദ്രന്‍, ജന. കണ്‍വീനര്‍ അഭേഷ് അനി, സെക്രട്ടറി പുലിയൂര്‍ പ്രകാശ് എന്നിവര്‍ സംബന്ധിച്ചു.

അമിട്ട് ആള്‍ക്കൂട്ടത്തിനിടയിലേക്ക് തെറിച്ച് വീണ് പരിക്ക്
പാലോട്: പച്ച ഉത്സവത്തോടനുബന്ധിച്ച് നടന്ന കമ്പക്കെട്ടിനിടെ
കത്തിച്ച അമിട്ട് ആള്‍ക്കൂട്ടത്തിനിടയിലേക്ക് തെറിച്ചുവീണ് നിരവധിപേര്‍ക്ക്
പരിക്കേറ്റു. പച്ച നെടുംപറമ്പ് ശ്രീധര്‍മ്മ ശാസ്താക്ഷേത്രത്തിലെ ഉത്സവത്തിനിടെ
വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അപകടം. പെരിങ്ങമ്മല ചെറിയ തൊളിക്കോട്
രജനി ഭവനില്‍ രജി (22), സഹോദരന്‍ രതീഷ് (26), ശശിധരവിലാസത്തില്‍ വിപിന്‍കുമാര്‍
(28) എന്നിവരെ പാലോട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. വേങ്കോട്
സ്വദേശികളായ ജയപ്രസാദ്, സുനില്‍, സുധീഷ്‌കുമാര്‍, പോത്തന്‍കോട് സ്വദേശികളായ രാജന്‍,
സതി എന്നിവരെ പ്രാഥമിക ചികിത്സക്ക് ശേഷം വിട്ടയച്ചു. മണിക്കൂറുകള്‍ നീണ്ട
കമ്പക്കെട്ടിനിടെ കത്തിയ വെടിമരുന്നിന്റെ തരികള്‍ വീണ കാഴ്ചക്കാരില്‍ ചിലരുടെ
കണ്ണുകള്‍ക്കും അസ്വസ്ഥതയുണ്ടായി.