പാലോട്: പച്ച ഉത്സവത്തോടനുബന്ധിച്ച് നടന്ന കമ്പക്കെട്ടിനിടെ കത്തിച്ച അമിട്ട് ആള്‍ക്കൂട്ടത്തിനിടയിലേക്ക് തെറിച്ചുവീണ് നിരവധിപേര്‍ക്ക് പരിക്കേറ്റു. പച്ച നെടുംപറമ്പ് ശ്രീധര്‍മ്മ ശാസ്താക്ഷേത്രത്തിലെ ഉത്സവത്തിനിടെ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അപകടം. പെരിങ്ങമ്മല ചെറിയ തൊളിക്കോട് രജനി ഭവനില്‍ രജി (22), സഹോദരന്‍ രതീഷ് (26), ശശിധരവിലാസത്തില്‍ വിപിന്‍കുമാര്‍ (28) എന്നിവരെ പാലോട് കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചു. വേങ്കോട് സ്വദേശികളായ ജയപ്രസാദ്, സുനില്‍, സുധീഷ്‌കുമാര്‍, പോത്തന്‍കോട് സ്വദേശികളായ രാജന്‍, സതി എന്നിവരെ പ്രാഥമിക ചികിത്സക്ക് ശേഷം വിട്ടയച്ചു. മണിക്കൂറുകള്‍ നീണ്ട കമ്പക്കെട്ടിനിടെ കത്തിയ വെടിമരുന്നിന്റെ തരികള്‍ വീണ കാഴ്ചക്കാരില്‍ ചിലരുടെ കണ്ണുകള്‍ക്കും അസ്വസ്ഥതയുണ്ടായി.