പാലോട്: ലോകത്തിന്റെ പാപങ്ങള്‍ സ്വന്തം ചുമലിലേറ്റുവാങ്ങി കുരിശിലേറിയ ക്രിസ്തുദേവന്‍ മൂന്നാംനാള്‍ ഉയിര്‍ത്തെഴുന്നേറ്റതിന്റെ ഓര്‍മ്മയുമായി ക്രൈസ്തവര്‍ ഈസ്റ്ററിന്റെ നിറവില്‍. ക്രൂശിക്കപ്പെടുമ്പോള്‍ ഉയിര്‍ത്തെഴുന്നേല്‍പില്‍ പ്രതീക്ഷയര്‍പ്പിക്കുക എന്ന മഹത്തായ സന്ദേശവും സത്യത്തിന്റെ ഉയിര്‍പ്പ് വൈകില്ലെന്ന പ്രത്യാശയും ഉത്ഥാനപ്പെരുന്നാള്‍ ലോകത്തിന് പകരുന്നു.
ഓശാനഞായര്‍ മുതല്‍ ആരംഭിച്ച വിശുദ്ധവാരവും ഈസ്റ്റര്‍ ദിനത്തില്‍ പൂര്‍ത്തിയാകും. ഈസ്റ്ററോടനുബന്ധിച്ച് ശനിയാഴ്ച രാത്രി മുതല്‍ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു.
കല്ലറ പിളര്‍ന്ന് ക്രിസ്തു ഉയിര്‍ത്തതിന്റെ പ്രതീകമായി ഞായറാഴ്ച പുലര്‍ച്ചെ ദേവാലയങ്ങളില്‍ ഉയിര്‍പ്പിന്റെ പുനരാവിഷ്‌കാരം നടന്നു. തുടര്‍ന്ന് വി.കുര്‍ബ്ബാനയിലും ഉയിര്‍പ്പ് തിരുകര്‍മ്മങ്ങളിലും പ്രദക്ഷിണത്തിലും വിശ്വാസികള്‍ പങ്കുചേര്‍ന്നു. ഉത്ഥാനസന്ദേശവുമായി പ്രസംഗവും ദേവാലയങ്ങളില്‍ നടന്നു.