നന്ദിയോട്: ജലസുരക്ഷ ജന്മാവകാശം എന്ന മുദ്രാവാക്യവുമായി ശാസ്ത്രസാഹിത്യപരിഷത്ത് പ്രവര്‍ത്തകര്‍ കൈകോര്‍ത്തു. പരിഷത്തിന്റെ നവ കേരളോത്സവം പരിപാടിയുടെ ഭാഗമായിട്ടാണ് നശിച്ചുപോയ ജലസ്രോതസുകള്‍ വീണ്ടെടുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. നന്ദിയോട് ജങ്ഷനില്‍തന്നെയുള്ള നാശാവസ്ഥയിലായ ജലസമൃദ്ധമായ കിണര്‍ നവീകരിച്ചുകൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ഒരുപ്രദേശത്തെ ജനങ്ങളുടെ ദാഹമകറ്റിയിരുന്നത് ഈ കിണറായിരുന്നു.പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കുളങ്ങള്‍, ചിറകള്‍ എന്നിവ ഇത്തരത്തില്‍ നവീകരിച്ച് പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാക്കുമെന്ന് പരിഷത്ത് പ്രവര്‍ത്തകര്‍ പറഞ്ഞു. കുടിവെള്ളത്തിന്റെ കാര്യത്തില്‍ 'വേണം മറ്റൊരുപഞ്ചായത്ത്' എന്നതാണ് പരിഷത്തിന്റെ മുദ്രവാക്യം. നെയ്യപ്പള്ളി അപ്പുക്കുട്ടന്‍ നായര്‍, സി.കെ.സദാശിവന്‍, കെ.ഗോപിനാഥന്‍, ജി.ആര്‍.ഹരി, സപ്തപുരം മോഹന്‍, ജിഷ്ണു, ശരത്ത്, വിവേക് എന്നിവര്‍ നേതൃത്വം നല്‍കി.
WELCOME
Tuesday, April 2, 2013
കുടിവെള്ളമെത്തിക്കാന്‍ പരിഷത്തിന്റെശ്രമം മാതൃകയാകുന്നു