WELCOME
Thursday, March 21, 2013
ബോണക്കാട് കുരിശുമല തീര്‍ഥാടനം തുടങ്ങി
വിശ്വാസികളുടെ സംഗമത്തില്‍ ബോണക്കാട് കുരിശുമല തീര്‍ഥാടനത്തിനു തുടക്കമായി. ചുള്ളിമാനൂര്‍ ഫെറോനാ വികാരി ഫാ. കെ.ജെ. വിന്‍സന്റിന്റെ കാര്‍മികത്വത്തില്‍ തീര്‍ഥാടന ബലിതര്‍പ്പണത്തിനുശേഷം ഇടവക വികാരി ഫാ. ബനഡിക്ട് ദൌരേവ് പതാക ഉയര്‍ത്തി. തുടര്‍ന്നു ബോണക്കാട് പള്ളിയില്‍ നിന്ന് ആരംഭിച്ച തീര്‍ഥാടന ജപമാല പദയാത്രയും ഫെറോന വികാരി ഉദ്ഘാടനം ചെയ്തു. കുരിശിന്റെ വഴി, ദിവ്യബലി, വചന പ്രഘോഷണം, സ്നേഹ വിരുന്ന് എന്നിവയും നടന്നു. നെയ്യാറ്റിന്‍കര ലത്തീന്‍ രൂപത വികാരി ജനറല്‍ റവ. മോണ്‍ ജി. ക്രിസ്തുദാസ് ദിവ്യബലിക്കു കാര്‍മികത്വം വഹിച്ചു. ഫാ. ഷൈജുദാസ്, ഫാ. രാജീവ് പീറ്റര്‍ എന്നിവര്‍ വചനപ്രഘോഷണം നല്‍കി.