WELCOME
Thursday, March 21, 2013
പാപ്പനംകോട് മണ്ണൂര്‍ക്കടവ് നവീകരിക്കണം
പാലോട്. വാമനപുരം നദിയിലെ പാലോടിനു സമീപമുള്ള മണ്ണൂര്‍ക്കടവിലേക്കുള്ള വഴി സ്വകാര്യ വ്യക്തി അടച്ചതില്‍ പ്രതിഷേധം ശക്തമാകുന്നു. ഒരു കാലത്തു ജനങ്ങളുടെ ആശ്രയകേന്ദ്രമായിരുന്ന ഈ കടവ് ഇന്നു മരണകിടക്കയിലാണ്. ജലക്ഷാമം രൂക്ഷമായിരിക്കുന്ന ഘട്ടത്തില്‍ ജനങ്ങള്‍ക്കു കുളിക്കാന്‍പോലും കഴിയാത്ത സാഹചര്യമാണ്. ഇതിലേക്കുള്ള വഴി മണ്ണിട്ടു പൂര്‍ണമായും അടച്ചു. പായല്‍മൂടിയും മറ്റു മാലിന്യങ്ങളുമൊക്കെയായി മലിനമായ കടവില്‍ വഴികൂടിയില്ലാതായതോടെ പൂര്‍ണമായും ഉപയോഗിക്കാനാവാത്ത സ്ഥിതിയായി. ബന്ധപ്പെട്ട പഞ്ചായത്ത് അടിയന്തരമായി ഇടപ്പെട്ടു കടവിനെ നവീകരിക്കാന്‍ പദ്ധതി തയാറാക്കണെമന്നു നാട്ടുകാര്‍ ആവശ്യപ്പെട്ടു.