പാലോട്: പച്ച നെടുമ്പറമ്പ് ധര്‍മശാസ്താവിന് കര്‍പ്പൂരദീപക്കാഴ്ചയൊരുക്കി. ഇത്തവണ കര്‍പ്പൂരദീപക്കാഴ്ച കാണാന്‍ ആയിരങ്ങളാണെത്തിയത്. വൈകുന്നേരം 6.40ന് ദീപക്കാഴ്ച ആരംഭിച്ചു. നന്ദിയോട് ശാന്തിസദനം ജഗദന്‍ സ്വാമിയാണ് ഇക്കുറി ഭഗവാന്റെ നടയില്‍ ദീപക്കാഴ്ച ഒരുക്കിയത്.
പച്ച നെടുമ്പറമ്പില്‍ ഇത്തവണ സ്ഥാപിച്ച കല്‍വിളക്കില്‍ ക്ഷേത്രതന്ത്രി കണ്ഠരര് മോഹനരു ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.
പച്ച നെടുമ്പറമ്പില്‍ ഇത്തവണ സ്ഥാപിച്ച കല്‍വിളക്കില്‍ ക്ഷേത്രതന്ത്രി കണ്ഠരര് മോഹനരു ദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു.