പാലോട്: ഏപ്രില്‍ 27 മുതല്‍ 30 വരെ പാലോട്ട് നടക്കുന്ന ഗ്രാമീണ നാടകഫെസ്റ്റിവലിന്റെ വിജയകരമായ നടത്തിപ്പിന് സ്വാഗതസംഘം രൂപവത്കരിച്ചു. സൂര്യാകൃഷ്ണമൂര്‍ത്തിയുടെ സൂര്യാതിയേറ്ററും പാലോട് തരണിയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. സൂര്യാകൃഷ്ണമൂര്‍ത്തി സംവിധാനം ചെയ്ത ഗുഡ്‌നൈറ്റ്, സൂക്ഷ്മചര്‍ച്ച, പരിണയം, ശുദ്ധമദ്ദളം, തസ്‌കരന്‍ എന്നിവയാണ് നാടകങ്ങള്‍. എല്ലാദിവസവും 7ന് തുടങ്ങി 8.30ന് നാടകം സമാപിക്കും. പ്രവേശനം സൗജന്യമാണ്, പരിപാടിയിലൂടെ സമാഹരിക്കുന്ന ധനം കാന്‍സര്‍ രോഗികളുടെ ചികിത്സയ്ക്ക് നല്‍കും.
ഗ്രാമീണ നാടകഫെസ്റ്റിവലിന്റെ നടത്തിപ്പിനായി തെന്നൂര്‍ ബി. അശോക് (ഫെസ്റ്റിവല്‍ ഡയറക്ടര്‍), കെ. സന്തോഷ് (ചെയര്‍മാന്‍), കെ. ശിവദാസന്‍ (കണ്‍വീനര്‍) എന്നിവരുള്‍പ്പെടുന്ന 51 അംഗ കമ്മിറ്റി രൂപവത്കരിച്ചു.