വിതുര. ആനപ്പാറ നാലു സെന്റ് കോളനിക്കാരുടെ പട്ടയമെന്ന പതിറ്റാണ്ടു നാളത്തെ സ്വപ്നം പൂവണിയുന്നു. കോളനിയിലെ പട്ടിണിപാവങ്ങളായ 44 കുടുംബങ്ങള്‍ക്കു 19ന് റവന്യുവകുപ്പിന്റെ പട്ടയ വിതരണം സ്ഥലം എംഎല്‍എ കൂടിയായ സ്പീക്കര്‍ ജി. കാര്‍ത്തികേയന്‍ നിര്‍വഹിക്കും. വൈകിട്ട് അഞ്ചിനു തേവിയോട്ട് നടക്കുന്ന ചടങ്ങില്‍ മൊട്ടമൂട്, കല്ലാര്‍, കല്ലൂപ്പാറ ആദിവാസി മേഖലകളിലെ 32 വീടുകള്‍ക്കുള്ള 85.7 ലക്ഷം രൂപയുടെ ഭവന നിര്‍മാണ ധനസഹായ വിതരണവും സ്പീക്കര്‍ നിര്‍വഹിക്കും. ചടങ്ങില്‍ ബ്ളോക്ക് പ്രസിഡന്റ് ശോഭനാ ജോര്‍ജ് അധ്യക്ഷത വഹിക്കും.