വിതുര: ശനിയാഴ്ച ഉച്ചതിരിഞ്ഞ് പെയ്ത വേനല്‍ മഴയില്‍ വിതുര
മേഖലയില്‍ പരക്കെ നാശം. അസംഖ്യം മരങ്ങളാണ് കടപുഴകിയും ഒടിഞ്ഞും വീണത്. മാങ്കാല
ധന്യാഭവനില്‍ അംബികയുടെ വീട് തകര്‍ന്നിട്ടുണ്ട്. വൈദ്യുതി, ഫോണ്‍ ബന്ധങ്ങള്‍ രാത്രി
വൈകിയും പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. ബി.എസ്.എന്‍.എല്‍ മൊബൈല്‍ ടവര്‍ കേടായതു
കാരണം മൊബൈല്‍ ഫോണുകളും പ്രവര്‍ത്തിക്കുന്നില്ല. ഞായറാഴ്ച വൈദ്യുതി
പുനഃസ്ഥാപിക്കാന്‍ കഴിയുമെന്ന് പ്രീതീക്ഷിക്കുന്നതായി വിതുര എ.ഇ വിന്‍സ്റ്റണ്‍
അറിയിച്ചു.