പെരിങ്ങമ്മല: പാണ്ടിക്കാറ്റില്‍ വിദ്യാലയം തകര്‍ന്ന് മാസം
മൂന്നു പിന്നിട്ടിട്ടും മേല്‍ക്കൂര നിര്‍മ്മിച്ച് കുട്ടികള്‍ക്ക്
തുറന്നുനല്‍കിയില്ല. വിദ്യാലയത്തിന്റെ പണി പൂര്‍ത്തിയാക്കി അടിയന്തരമായി
ഉപയോഗപ്രദമാക്കണമെന്ന കുട്ടികളുടെയും രക്ഷിതാക്കളുടെയും നിരന്തര ആവശ്യം അധികൃതര്‍
കേട്ടില്ലെന്ന് നടിക്കുകയാണ് . ആദിവാസികള്‍ ഏറ്റവുമധികം പഠിക്കുന്ന പാലോട്
ഉപജില്ലയിലെ ഞാറനീലി കാണി ഗവ.യു.പി. സ്‌കൂളിനാണ് ഈ ഗിതികേട്.
ഡിസംബര്‍ ആദ്യാവാരമാണ് പാണ്ടിക്കാറ്റില്‍ സ്‌കൂള്‍ കെട്ടിടം തകര്‍ന്നു വീണത്. കാറ്റില്‍ മേല്‍ക്കൂരയുടെ പ്രധാന ഭാഗങ്ങളെല്ലാം നശിച്ചു. ഇതോടെ കുട്ടികളുടെ നാലുമാസത്തെ പഠനം അവതാളത്തിലായി. ആറ് ക്ലാസുകളാണ് ഈ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്നത്. നേരത്തേയുണ്ടായിരുന്ന പഴയ കെട്ടിടത്തിലാണ് പിന്നീട് ക്ലാസ് മുറികള്‍ സജ്ജീകരിച്ചിരിക്കുന്നത്. 280 കുട്ടികളാണ് ഞാറനീലി യു.പി.എസില്‍ ആകെയുള്ളത്. ഇതില്‍ പാതിയിലധികവും ആദിവാസി ഊരുകളില്‍ നിന്നും വരുന്നവരാണ്.
സൗജന്യമായ പ്രഭാത/ഉച്ചഭക്ഷണ പരിപാടി, മാസത്തിലൊരിക്കല്‍ ക്യാന്‍സര്‍ രോഗികളുടെ കൂട്ടായ്മ, നാട്ടുവൈദ്യം , ഫോക്ക്‌ലോര്‍ ക്ലബ്ബ് , പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍, സമ്പൂര്‍ണ പഠന ഉപകരണങ്ങള്‍ സൗജന്യമായി നല്‍കുന്ന പദ്ധതി തുടങ്ങിനിരവധി പരിപാടികളിലൂടെ ജില്ലയില്‍ തന്നെ മാതൃക സൃഷ്ടിച്ച വിദ്യാലയമാണ് ഞാറനീലി യു.പി.എസ്. അടുത്ത അദ്ധ്യയന വര്‍ഷം തുടങ്ങുന്നതിന് മുമ്പുതന്നെ സ്‌കൂള്‍ കെട്ടിടം നവീകരിക്കണമെന്നാവശ്യപ്പെട്ട് നിരവധി അപേക്ഷകളാണ് അധികൃതര്‍ക്ക് നല്‍കിയിരിക്കുന്നത്.