പാലോട്: പാലോട് സബ് രജിസ്ട്രാര്‍ ഓഫീസ്, വില്ലേജ് ഓഫീസ്
എന്നിവിടങ്ങളിലെത്താന്‍ പൊതുവഴി ഇല്ലാത്തതിനാല്‍ ഇവിടങ്ങളില്‍ എത്തുന്ന ജനം
ദുരിതത്തില്‍. ഏറെനാള്‍ നീണ്ടു നിന്ന തര്‍ക്കങ്ങള്‍ക്കൊടുവില്‍ ഈ രണ്ടു
സ്ഥാപനങ്ങള്‍ക്കും കിട്ടിയ വഴി പരസ്പരം ബന്ധപ്പെടുത്താന്‍ കഴിയാത്തതിനാല്‍ രണ്ട്
ഓഫീസുകളിലും വന്നുപോകുന്ന സാധാരണക്കാരന്‍ നിസാര ആവശ്യങ്ങള്‍ക്ക് ഏറെദൂരം നടക്കേണ്ട
സ്ഥിതിയാണ്.
ബസ് സ്റ്റാന്‍ഡ് ജങ്ഷന് പിന്നിലായി സ്ഥാപിച്ച സബ്‌രജിസ്ട്രാര്‍ ഓഫീസില്‍ നിന്നും വില്ലേജ് ഓഫീസിലേക്ക് കയറാന്‍ അഞ്ചു ചുവട് വെച്ചാല്‍ മതി. എന്നാല്‍ ഇതിന് രണ്ടിനുമിടയിലായി കെട്ടിയുയര്‍ത്തിയ മതില്‍ രണ്ടു ഓഫീസുകളെയും വളരെ അകലയാക്കുന്നു. പ്രതിദിനം നൂറുകണക്കിന് ആളുകളെത്തുന്ന ഈ രണ്ട് ഓഫീസിലും കയറിയിറങ്ങാന്‍ പ്രായം ചെന്നവര്‍ ഏറെ കഷ്ടപ്പെടുന്നു. വില്ലേജ് ഓഫീസിന്റെ ചുറ്റുമതിലില്‍ സബ് രജിസ്ട്രാര്‍ ഓഫീസ് വരുന്ന ഭാഗത്ത് ഒരു ചെറിയ ഗേറ്റ് പിടിപ്പിച്ചാല്‍ തീരാവുന്ന നിസ്സാര പ്രശ്‌നമാണ് അധികൃതരുടെ പടലപ്പിണക്കത്തില്‍പ്പെട്ട് നീണ്ടു പോകുന്നത്.
വില്ലേജ് ഓഫീസും സബ് രജിസ്ട്രാര്‍ ഓഫീസും പരസ്പരം ബന്ധപ്പെട്ട സര്‍ക്കാര്‍ സംവിധാനമായതുകൊണ്ടുതന്നെ ഗേറ്റ് വരേണ്ടതും അനിവാര്യമാണ്.