നിലവില്‍ കുണ്ടാളംകുഴി, കൊപ്പത്തുവിള, പറക്കോണം, കൊച്ചുവിള, പ്ലാമൂട്, പെരിങ്ങമ്മല എന്നിവിടങ്ങളില്‍ കുടിവെള്ളം എത്തിച്ചിരുന്നത് കുണ്ടാളംകുഴി പമ്പ് ഹൗസില്‍ നിന്നുമാണ്. 30 വര്‍ഷത്തിലധിമായി പമ്പ്ഹൗസ് അറ്റകുറ്റപ്പണി നടത്തുന്നില്ല എന്ന പരാതിയെതുടര്‍ന്നാണ് വാട്ടര്‍ അതോറിറ്റി കുടിവെള്ളടാങ്കും സംരക്ഷണജലവിതരണ ടാങ്കും ശുദ്ധീകരിക്കാന്‍ തീരുമാനമായത്. പത്ത്‌ലക്ഷത്തിലധികം രൂപ ചെലവിട്ട് അറ്റകുറ്റപ്പണി തുടങ്ങിയ പദ്ധതിയില്‍ വ്യാപകമായ ക്രമക്കേട് ചൂണ്ടിക്കാട്ടി സംഘടനകള്‍ രംഗത്തുവന്നു. ഇതോടെ പണി ഇഴഞ്ഞുനീങ്ങിത്തുടങ്ങി. ജലം ശേഖരിക്കുന്നതിനുള്ള കിണര്‍ പുതിയതായി നിര്‍മിച്ചു തുടങ്ങിയതോടെയാണ് ജലവിതരണം നിലച്ചത്.
കിണര്‍ ശുചീകരണത്തിന് അനുവദിച്ച പണം മുഴുവന്‍ ചെലവിടാതെ സംരക്ഷണ ടാങ്ക് മാത്രം കഴുകി വൃത്തിയാക്കി പണിയില്‍ നിന്നും പിന്‍വാങ്ങാന്‍ കരാറുകാരന്‍ നടത്തിയ ശ്രമം നാട്ടുകാര്‍ ഇടപെട്ട് തടഞ്ഞു. തുടര്‍ന്ന് സംരക്ഷണ കിണറും ടാങ്കും നവീകരണം തുടങ്ങി. നിലവില്‍ ശേഖരണ കിണറില്‍ നിന്നും വെള്ളം മോട്ടര്‍വെച്ച് പുറത്തേക്ക് ഒഴുക്കി കളഞ്ഞശേഷമാണ് പണിനടക്കുന്നത്. ഇത് ലൈനില്‍ നല്‍കിയാന്‍ അത്യാവശ്യം ആളുകള്‍ കുളിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും ഉപയോഗിച്ചേനേ. എന്നാല്‍ അധികൃതര്‍ ഇതിനുതയാറല്ല. ഇത് കഴിഞ്ഞ ദിവസം ശക്തമായ പ്രക്ഷോഭത്തിന് കാരണമായിരുന്നു.