പാലോട്: അകക്കണ്ണിന്റെ വെളിച്ചം നിറച്ച് അവര്‍ പൂന്തോട്ടത്തിലൂടെ നടന്നു. പാലോട്ടെ ദേശീയ സസ്യോദ്യാനത്തിലാണ് അന്ധരായ ഒരു സംഘം കുട്ടികള്‍ സന്ദര്‍ശനത്തിനെത്തിയത്.
തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'ചക്ഷുസ്മതി' എന്ന സംഘടനയുടെ വാര്‍ഷിക ക്യാമ്പില്‍ നിന്നുമാണ് അന്ധരായ 36 കുട്ടികള്‍ സസ്യോദ്യാനം അറിയാനെത്തിയത്. പുതിയ വിഷയങ്ങള്‍, മേഖലകള്‍ എന്നിവ അന്ധ വിദ്യാര്‍ഥികളെ പരിചയപ്പെടുത്തുകയാണ് ചക്ഷുസ്മതിയുടെ ലക്ഷ്യം. പ്രകൃതിയെ അടുത്തറിയുക, ആയുര്‍വേദ ഔഷധങ്ങള്‍ പരിചയപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളോടെയായിരുന്നു സംഘത്തിന്റെ വരവ്.
പൂക്കളുടെ വൈവിധ്യമാര്‍ന്ന മണം, പുറംതോടിന്റെ രൂപവ്യത്യാസം, ഇലകളുടെ ആകൃതി, മുള്ളുകളുടെ സാന്നിധ്യം എന്നിവയിലൂടെ ചെടികളും, ഔഷധസസ്യങ്ങളും അവര്‍ തിരച്ചറിഞ്ഞു. കീഴാര്‍നെല്ലിയും, തഴുതാമയും, ആരോഗ്യപച്ചയും സര്‍വസുഗന്ധിയും, ശതാവരിയും തിരച്ചറിഞ്ഞ് മനപ്പാഠമാക്കാന്‍ ഇവര്‍ക്ക് അധിക സമയം വേണ്ടിവന്നില്ല. ഉദ്യാനത്തിന്റെ ഡയറക്ടര്‍ ഡോ.പി.ജി.ലത, ഡോ. എന്‍. മോഹന്‍ എന്നിവര്‍ കുട്ടികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കി.