പാലോട്: നാട്ടില്‍ നാശം വിതച്ച കാട്ടാനയെ മയക്കുവെടിവെച്ച് പിടിച്ച് വിദഗ്ധ ചികിത്സ നല്‍കിയശേഷം കാട്ടില്‍ വിട്ടു. പെരിങ്ങമല കുണ്ടാളംകുഴി പന്നിയോട്ടുകടവിനു സമീപം വനമധ്യത്തില്‍ ഞായറാഴ്ച 11.10നാണ് വനപാലകസംഘവും വിദഗ്ധഡോക്ടര്‍മാരും ആനയെ പിടികൂടിയത്. കോന്നി ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ നിന്നുള്ള ഡോക്ടര്‍ ശശീന്ദ്രദേവാണ് ആനയ്ക്ക് മയക്കുവെടി നല്‍കിയത്.
ഒന്നരമണിക്കൂറോളം മയങ്ങിനിന്ന ആനയെ മൃഗശാലയില്‍ നിന്നും എത്തിയ ഡോക്ടര്‍ ജേക്കബ്ബ് അലക്‌സാണ്ടര്‍, ഡോ. ശശീന്ദ്രദേവ്, അരുണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ചികിത്സ നല്‍കി. ആഴത്തിലേറ്റ മുറിവിനാണ് ചികിത്സ വേണ്ടിവന്നത്.
ചീഞ്ഞളിഞ്ഞ മുറിവുമായി ആന ആഴ്ചകളായി നാട്ടില്‍ നടക്കുകയായിരുന്നു. തളച്ച കാട്ടാനയെ മെരുക്കാനായി കോന്നി ആനവളര്‍ത്തല്‍ കേന്ദ്രത്തില്‍ നിന്നും താപ്പാനയായ സോമനെ ശനിയാഴ്ച തന്നെ കൊണ്ടുവന്നിരുന്നു. സോമന്‍ പഠിപ്പിച്ച ചട്ടങ്ങളില്‍ പിടിയാന ഒതുങ്ങിനിന്നു. ഒടുവില്‍ നാലുമണിയോടെ വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ വള്ളി ഗോപിനാഥിന്റെ നിര്‍ദ്ദേശപ്രകാരം ആനയെ കുളത്തുപ്പുഴ ശംഖിലി വനത്തില്‍ കൊണ്ടുവിട്ടു.
ഡി.എഫ്.ഒ. എസ്. മോഹനന്‍പിള്ള, പാലോട് ആര്‍.ഒ. ജലീല്‍, കുളത്തൂപ്പുഴ ആര്‍.ഒ. അശോക് എന്നിവരുടെ നേതൃത്വത്തില്‍ വെള്ളിയാഴ്ച മുതല്‍ ആനയ്ക്കുവേണ്ടി വനത്തില്‍ തിരച്ചില്‍ തുടങ്ങിയിരുന്നു. ഞായറാഴ്ച രാവിലെ 10 മണിക്ക് പാലോട് റേഞ്ച് ഓഫീസില്‍ നിന്നും വന്‍സംഘം കാട്ടില്‍ തിരച്ചിലിനിറങ്ങി. 10.50ന് ആനയെ പന്നിയോട്ട് കടവിനു സമീപം കണ്ടെത്തി. 11ന് ആദ്യവെടി ലക്ഷ്യംകണ്ടില്ല. ഓടിമറഞ്ഞ ആനയ്ക്ക് 11.10ന് വീണ്ടും രണ്ടാമത്തെ വെടി വലതുകാലിന്റെ മുകളില്‍ ഏറ്റു. 15 മിനിട്ടിനുള്ളില്‍ ആന മയങ്ങി.
പതിനൊന്ന് ഇന്‍ജക്ഷന്‍, മൂന്ന് മാസത്തേക്കാവശ്യമായ മുറിവുണങ്ങാനുള്ള ആന്റിബയോട്ടിക്‌സ് മരുന്നുകള്‍ എന്നിവ ഡോക്ടര്‍മാര്‍ നല്‍കി. അരമണിക്കൂറിനുള്ളില്‍ ആന ഉണര്‍ന്നു. അപ്പോഴേക്കും താപ്പാന സോമന്‍ പരിശീലനം നല്‍കാന്‍ തുടങ്ങി. വെപ്രാളം കാട്ടിയ കാട്ടാനയുടെ പുറത്തേക്ക് വെള്ളം ഒഴിച്ചതോടെ ശാന്തമായി. തുടര്‍ന്ന് ലോറിയില്‍ കയറ്റി ശംഖിലി വനത്തിലേക്ക് കൊണ്ടുപോയി.
പാലോട്: നാട് വിറപ്പിച്ച കാട്ടാനയെ പിടിക്കാന്‍ വിനിതയെത്തിയത് ഒറ്റയ്ക്കാണ്. ചിന്നം വിളിച്ചുനില്‍ക്കുന്ന കാട്ടാനയുടെ മുന്നില്‍ നില്‍ക്കുമ്പോഴും കാട് വിറപ്പിക്കുന്ന വനം കൊള്ളക്കാരുടെ മുന്നിലെത്തുമ്പോഴും വിനിതയ്ക്ക് കുലുക്കമില്ല. ഞായറാഴ്ച കുളത്തൂപ്പുഴ ബീറ്റിലെ പന്നിയോട്ടുകടവില്‍ കാട്ടാനയെ മയക്കുവെടിവെച്ച് പിടിക്കാനെത്തിയ സംഘത്തിന്റെ മുന്നില്‍ത്തന്നെ ഉണ്ടായിരുന്ന വിനിത എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി. ജില്ലയിലെ ഏക വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസറാണ് മീനാങ്കല്‍ തെണ്ടിയാമല ആദിവാസി ഊരിലെ ആര്‍. വിനിത.
പാലോട് റെയ്ഞ്ച് ഓഫീസിലെ ജീവനക്കാരിയാണ് 26 കാരിയായ വിനിത.
കേസന്വേഷണം, പ്രതികളെ പിടിക്കല്‍, കാടുകാക്കല്‍ എന്തിനും വിനിത മുന്നില്‍ത്തന്നെയുണ്ട്. വനിതകളെ അറസ്റ്റുചെയ്യേണ്ടി വരുമ്പോള്‍ ജില്ലയിലെ മറ്റ് റേഞ്ച് ഓഫീസുകളില്‍നിന്നും വിനിതയ്ക്ക് വിളിവരും.
സിബിയാണ് ഭര്‍ത്താവ്. മകള്‍: സ്വപ്ന വി.സിബി. കാടുകാക്കാന്‍ വനിതകള്‍ മുന്നോട്ടുവരണമെന്നും ഇതൊരു ഭീകരമായ ജോലിയാണെന്ന ധാരണ മാറ്റണമെന്നുമാണ് വിനിതയ്ക്ക് പറയാനുള്ളത്.

കാട്ടാനയെ കീഴടക്കാന്‍ വിനിതയെത്തിയത് ഒറ്റയ്ക്ക്