പാലോട്: ശരീരത്തിന്റെ പിന്‍ഭാഗത്ത് ആഴത്തിലുള്ള മുറിവേറ്റ് നാട്ടില്‍ നാശം വിതക്കുന്ന കാട്ടാനയെ മയക്കുവെടിവെച്ച് ചികിത്സിക്കാനുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമം ലക്ഷ്യത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞദിവസം ആനയെ പെരിങ്ങമ്മല കുണ്ടാളംകുഴി വനപ്രദേശങ്ങളില്‍ കണ്ടിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ വീണ്ടും ആരംഭിച്ച തിരച്ചിലില്‍ ആന പന്നിയോട്ടുണ്ടെന്ന് ആദിവാസികള്‍ അറിയിച്ചതനുസരിച്ച് കോന്നി ഹെഡ്ക്വാര്‍ട്ടേഴ്‌സ് വെറ്ററിനറി ഡോക്ടര്‍ ശശീന്ദ്രദേവും സംഘവും സ്ഥലത്തെത്തി.
രണ്ടുവട്ടം മയക്കുവെടി വെക്കാന്‍ ശ്രമിച്ചങ്കിലും ആന വിരണ്ടോടുമെന്ന ആശങ്കയില്‍ വെടിവെച്ചില്ല. അന്വേഷണ സംഘത്തോടൊപ്പം ചേര്‍ന്ന നാട്ടുകാരുടെ വന്‍ സംഘവും മയക്കുവെടി വെക്കുന്നതിന് തടസമായി. തിരുവനന്തപുരം മൃഗശാലയില്‍ നിന്നുള്ള ഡോക്ടര്‍മാരും എത്തിച്ചേര്‍ന്നില്ല. ആനയുടെ പിന്‍ഭാഗത്തെ മുറിവ് എങ്ങനെ സംഭവിച്ചെന്ന് കണ്ടെത്താനായില്ല. മുറിവ് ആഴത്തില്‍ പഴുത്ത നിലയിലാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
തിരുവനന്തപുരം ഡി.എഫ്.ഒ. എസ്. മോഹനന്‍പിള്ള, പലോട് റേഞ്ച് ഓഫീസര്‍ ജലീല്‍, റാപ്പിഡ് റെസ്‌പോണ്‍സ് ടീം അംഗങ്ങള്‍ എന്നിവരടങ്ങുന്ന സംഘമാണ് ശനിയാഴ്ച തിരച്ചിലിനെത്തിയത്.
ഞായറാഴ്ച കോന്നിയില്‍ നിന്നും പരിശീലനം സിദ്ധിച്ച താപ്പാനയെ സ്ഥലത്തെത്തിച്ചശേഷം ആനയെ മയക്കുവെടി വെച്ച്പിടിച്ചശേഷം ചികിത്സ നല്‍കാനാണ് തീരുമാനം. ഇതിനായി കോന്നിയില്‍ നിന്നും താപ്പാനകള്‍ പുറപ്പെട്ടുകഴിഞ്ഞു. രാത്രിയോടെ പന്നിയോട്ട്കടവില്‍ എത്തിക്കും. ഒപ്പം നാട്ടുകാരെ നിയന്ത്രിക്കുന്നതിന് ഉന്നത പോലീസ് സംഘത്തിന്റെ നേതൃത്വത്തില്‍ പോലീസ് സേനയും സ്ഥലത്ത് വിന്യസിക്കും.
നല്ല ആരോഗ്യമുള്ള പിടിയാന ഗര്‍ഭിണിയാണെന്നും വനപാലകര്‍ അനുമാനിക്കുന്നു. മുറിവേറ്റതിന്റെ വേദനയിലാണ് കുണ്ടാളംകുഴി മേഖലയില്‍ കഴിഞ്ഞദിവസം ആന നാശം വിതച്ചത്. ആനയെ പിടിച്ച് ഇവിടെ തന്നെ ഫലപ്രദമായ ചികിത്സ നല്‍കാന്‍ ശ്രമിക്കുമെന്നും കഴിയാത്ത പക്ഷം കോട്ടൂര്‍ ആനത്താവളത്തിലേക്ക് മാറ്റുമെന്നും ഡോ.ശശീന്ദ്രദേവ് പറഞ്ഞു.