പാലോട് . നന്നിയോടിന്റെ നിരത്തുകളിൽ ഇനി പെണ്‍ കരുത്തിന്റെ ഓട്ടോകളും.പഞ്ചായത്തിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം പൂര്ത്തിയാക്കിയ പത്തു വനിതകൾക്ക് ഇന്നലെ ഓട്ടോറിക്ഷകൾ വിതരണം ചെയ്തു .പഞ്ചായത്ത് പ്രസിടന്റ്റ് ശൈലജ രാജീവന്റെ ആദ്യക്ഷതയിൽ ജില്ല പഞ്ചായത്ത് പ്രസിടന്റ്റ് രമണി പി നായർ ഉദ്ഖാടനം നിർവഹിച്ചു.നന്ദിയോട് പഞ്ചായത്തിന്റെ വാര്ഷിക പദതിയിൽ ഉൾപെടുത്തി 40000 രൂപയും ബാക്കി തുക ബാങ്ക് ലോണിലൂടെയും ആണ് പത്തു പേര്ക്ക് ഓട്ടോകൾ വിതരണം നടത്തിയത് .നേരത്തെ ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ നടപ്പിലാക്കിയ ഡ്രൈവിംഗ് പരിശീലന പരിപാടിയിൽ നിന്നും തിരഞ്ഞെടുതവര്ക്ക് ആണ് ഇന്നലെ ഓട്ടോകൾ വിതരണം ചെയ്തത്