വിതുര: 'ലേഡി ഗാന്ധി' എന്നചിത്രത്തിലൂടെ ദേശീയ പുരസ്‌കാരം
നേടിയ സംവിധായകന്‍ വിതുര സ്വദേശി അരുണേഷ് ശങ്കറിനെ അനുമോദിച്ചു. കേരള വ്യാപാരി-
വ്യവസായി ഏകോപനസമിതിയാണ് വിതുര ഫെസ്റ്റില്‍ അരുണേഷിന് ആദരമൊരുക്കിയത്. അഡ്വ.എ.
സമ്പത്ത് എം.പി. അദ്ദേഹത്തെ പൊന്നാട അണിയിച്ചു. ഏകോപന സമിതി ജില്ലാ സെക്രട്ടറി
വിതുര അനില്‍കുമാര്‍, പഞ്ചായത്തംഗം എം.എസ്. റഷീദ്, അഡ്വ. സി.എസ്.വിദ്യാസാഗര്‍
തുടങ്ങിയവര്‍ സംബന്ധിച്ചു.