WELCOME
Monday, May 6, 2013
കാറും വാനും കൂട്ടിയിടിച്ചു; 5 പേര്‍ക്കു പരുക്ക്
പാലോട്. ചെങ്കോട്ട റോഡില്‍ പാലോട് പൊലീസ് സ്റ്റേഷനു സമീപത്തെ വളവില്‍ കാറും തമിഴ്നാട് വാനും കൂട്ടിയിടിച്ച് ഇരുവാഹനങ്ങളിലും സഞ്ചരിച്ചിരുന്ന അഞ്ചു പേര്‍ക്കു പരുക്കേറ്റു. ഇവരെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. പുലര്‍ച്ചെ ആറുമണിയോടെയാണു സംഭവം. എയര്‍പോര്‍ട്ടില്‍ നിന്നും തമിഴ്നാട് കടയനല്ലൂരിലേക്കു പോകുകയായിരുന്ന മാരുതി വാനും പലോട് നിന്നും നന്ദിയോട് ഭാഗത്തേക്കു പോകുകയായിരുന്ന കുറുപുഴ സ്വദേശികള്‍ സഞ്ചരിച്ചിരുന്ന അംബാസഡര്‍ കാറുമാണ് ഇടിച്ചത്. ഇരുകാറുകളുടെയും മുന്‍വശം പൂര്‍ണമായും തകര്‍ന്നു. മാരുതി വാനില്‍ കുടുങ്ങിപ്പോയ തമിഴ്നാട് സ്വദേശി ഡ്രൈവര്‍ മണികണ്ഠ ഭൂവതിയെ നാട്ടുകാര്‍ വളരെ പണിപ്പെട്ടാണു പുറത്തെടുത്തത്. ഇദ്ദേഹത്തിന്റെ കാലിനു സാരമായ പരുക്കേറ്റു.