പാലോട്. മോഷ്ടിച്ച ബൈക്കില്‍ വ്യാജ നമ്പര്‍ പതിച്ചു നാലു വര്‍ഷമായി കറങ്ങിനടന്നിരുന്ന യുവാവിനെ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പാലോട് പൊലീസ് അറസ്റ്റ് ചെയ്തു. പെരിങ്ങമ്മല ഇടിഞ്ഞാര്‍ വെങ്കിട്ടമൂട് ബ്ളോക്ക് നമ്പര്‍ 22ല്‍ ജയന്‍ (27) ആണ് അറസ്റ്റിലായത്. കൂട്ടുപ്രതി ചൈന അനസിനു വേണ്ടി തിരച്ചില്‍ നടത്തുന്നതായി പൊലീസ് പറഞ്ഞു. ഡിവൈഎസ്പി മുഹമ്മദ് ഇക്ബാല്‍, സിഐ പ്രദീപ്കുമാര്‍, എസ്ഐ ഷിബുകുമാര്‍, സുനിലാല്‍, അനില്‍കുമാര്‍, ഷജിം, അബ്ദുല്‍ ഖാദര്‍, വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ്.