നന്ദിയോട്: നന്ദിയോട് ജങ്ഷനിലെ കടകളില്‍ പാലോട് പോലീസ് നടത്തിയ പരിശോധനയില്‍ പാന്‍പരാഗ് ഉള്‍പ്പെടെയുള്ള നിരോധിത ഉല്പന്നങ്ങള്‍ വിറ്റതിന് രണ്ടുപേരെ അറസ്റ്റു ചെയ്തു. ഗോപിനാഥന്‍, ഭാസ്‌കരന്‍ എന്നിവരാണ് അറസ്റ്റിലായത്. മാര്‍ക്കറ്റ് ജങ്ഷന്‍, നന്ദിയോട് ടൗണ്‍ എന്നിവിടങ്ങളില്‍ ആണ് പോലീസ് പരിശോധന നടത്തിയത്.