പാലോട്: മെയ്ദിനത്തോടനുബന്ധിച്ച് പാലോട് ജങ്ഷനില്‍ സ്ഥാപിച്ചിരുന്ന ഐ.എന്‍.ടി.യു.സി., കോണ്‍ഗ്രസ് എന്നിവയുടെ കൊടിമരങ്ങള്‍ സാമൂഹവിരുദ്ധര്‍ നശിപ്പിച്ചു. കൊടി നാട്ടിയിരുന്ന ഇരുമ്പുപൈപ്പ് അറുത്തുമാറ്റുകയായിരുന്നു. സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രകടനം നടത്തി. മണ്ഡലം പ്രസിഡന്റ് ബി.പവിത്രകുമാര്‍. കൊച്ചുകരിക്കകം നൗഷാദ്, ഷിറാസ് ഖാന്‍, സുജിത്ത് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി.