പാലോട്: ഉത്സവാന്തരീക്ഷത്തില്‍ നടന്ന ചടങ്ങില്‍ ജവഹര്‍ കോളനി ഗവ.യു.പി.സ്‌കൂള്‍ ഹൈസ്‌കൂളായി ഉയര്‍ത്തി. ഹൈസ്‌കൂളിന്റെ പ്രവര്‍ത്തനോദ്ഘാടനം മന്ത്രി പി.കെ.അബ്ദുറബ്ബ് നിര്‍വഹിച്ചു. സ്‌കൂളില്‍ അടിസ്ഥാന സൗകര്യങ്ങളൊരുക്കാന്‍ വിവിധ ഫണ്ടുകള്‍ കാലതാമസം കൂടാതെ അനുവദിക്കുമെന്ന് മന്ത്രി പറഞ്ഞു. കോലിയക്കോട് എന്‍.കൃഷ്ണന്‍ നായര്‍ എം.എല്‍.എ. അധ്യക്ഷനായി.
വര്‍ണാഭമായ സാംസ്‌കാരിക ഘോഷയാത്രയോടെയായിരുന്നു ഉദ്ഘാടനപരിപാടികളുടെ തുടക്കം. 8,9 ക്ലാസുകളാണ് വരുന്ന അധ്യയനവര്‍ഷം ആരംഭിക്കുന്നത്. കൊല്ലായില്‍, ചല്ലിമുക്ക്, മഹാഗണി, താന്നിമൂട്, ഇലവുപാലം, എക്‌സ് കോളനി, വലിയവയല്‍, വട്ടക്കരിക്കകം, കൈപ്പറ്റ, ആയിരവില്ലിപ്പാറ തുടങ്ങി ജവഹര്‍ കോളനിയുടെ ചുറ്റുമുള്ള നിരവധി സ്ഥലങ്ങളിലെ വിദ്യാര്‍ഥികളുടെ ഹൈസ്‌കൂള്‍ പഠനം ഇതോടെ സുഗമമാകും.
പെരിങ്ങമ്മല ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.വത്സല, പാങ്ങോട് പഞ്ചായത്ത്പ്രസിഡന്റ് അയിരൂര്‍ മോഹനന്‍, ചിതറ പഞ്ചായത്ത് പ്രസിഡന്റ് എസ്.മുരളീധരന്‍ നായര്‍, ജില്ലാ പഞ്ചായത്ത് അംഗം സോഫി തോമസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ജി.പവിത്രകുമാര്‍, ഗ്രാമപ്പഞ്ചായത്ത് അംഗം അന്‍സാരി കൊച്ചുവിള, ടി.ബി.ജി.ആര്‍.ഐ. ഡയറക്ടര്‍ ഡോ. പി.ലത, കേരള യൂണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് അംഗം പ്രൊഫ.തോന്നയ്ക്കല്‍ ജമാല്‍, ജെ.അരുന്ധതി, ഗീതാ പ്രിജി, എ.ഇ.ഒ. വി.ആര്‍. മെഴ്‌സി, ബി.പി.ഒ ജി.എസ്. മോഹന്‍കുമാര്‍, ഡി.രഘുനാഥന്‍ നായര്‍, പി.എസ്.ദിവാകരന്‍ നായര്‍ എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സി.എന്‍.മുരളീധരന്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സ്‌കൂള്‍ വികസന സമിതി ചെയര്‍മാന്‍ ജെ.ബഷീര്‍ സ്വാഗതവും പി.ടി.എ. പ്രസിഡന്റ് വി.പ്രസാദ് നന്ദിയും പറഞ്ഞു.